സംസ്ഥാനത്തു ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ഇന്ന് 7 രോഗികൾക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 6 പേർക്കും, ലണ്ടനിൽ നിന്നെത്തിയ പത്തനംതിട്ടക്കാരനുമാണ് രോഗം ഭേദമായത്. 22 റെസ്റ്റുകൾക്കു ശേഷമാണ് പത്തനംതിട്ടയിലെ രോഗിക്ക് കോവിഡ് നെഗറ്റീവ് ആയത്.
കോട്ടയവും പത്തനംതിട്ടയും ഇതോടെ കോവിഡ് മുക്തമായി. ഇതോടെ സംസ്ഥാനത്തു 8 ജില്ലകളിൽ കോവിഡ് ബാധ ഇല്ലാതായി. 6 ജില്ലകളിലാണ് ഇനി കോവിഡ് പോസറ്റീവ് കേസുകൾ ഉള്ളത്. കേരളത്തിൽ ഇതുവരെ 502 പേർക്കാണ് കോവിഡ് ബാധിച്ചത് അതിൽ 472 പേരുടെ രോഗം ഭേദമായി, ഇനി ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി കുറഞ്ഞു.