Film News

തുറമുഖം എന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് ; വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നിവിന്‍ പോളി കൊടുത്ത മറുപടി

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ചിത്രമാണ് തുറമുഖം. കെ എം ചിദംബരന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിനെ കൂടാതെ നിമിഷ സജയന്‍ ,ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് വൈകുന്നത് ആരാധകരെ വിഷമത്തില്‍ ആക്കിയിരിക്കുകയാണ്.

- Advertisement -

ഇപ്പോള്‍ അതിന്റെ കാരണം ആണ് നിവിന്‍ പോളി പറയുന്നത്. ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇത് പറഞ്ഞത്.

താന്‍ നിവിന്‍ പോളിയുടെ വലിയ ആരാധകനാണെന്നും തുറമുഖം അടിയന്തിരമായി തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥി പറഞ്ഞപ്പോള്‍ തുറമുഖം തന്റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്‍ പോളിയുടെ മറുപടി. പിന്നീട് ചിത്രം വൈകാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.


ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്‌നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍ ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍വി. നമ്മുടെ നിര്‍മ്മാതാക്കളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു, നിവിന്‍ പറഞ്ഞു.

 

Anusha

Recent Posts

എന്റെ അച്ഛൻ കരുണാകരൻ അല്ല.ഞാൻ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല.തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പത്മജ വേണുഗോപലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ…

1 hour ago

ഇതുപോലെ ഒന്ന് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടില്ലേ? അനാവശ്യമായി സൂം ചെയ്ത ക്യാമറാമാനോട് നടി പറഞ്ഞത് ഇങ്ങനെ

ബോളിവുഡിലെ മുന്നില നടിമാരിൽ ഒരാളാണ് നോറ ഫത്തേഹി. ഒരു മികച്ച ഡാൻസ് കൂടിയാണ് ഇവർ. പലപ്പോഴും പാപ്പരാസികളുടെ ക്യാമറ കണ്ണുകൾക്ക്…

13 hours ago

ഒടുവിൽ അപർണ ദാസിന്റെയും ദീപക് പറമ്പോലിൻ്റെയും പ്രണയകഥ പുറത്ത്, ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി അപർണ ദാസ്. അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്…

14 hours ago

വിവാഹത്തിന് മുന്നേ ബ്രൈഡൽ പാർട്ടി നടത്തി മീരാ നന്ദൻ, പങ്കെടുത്തത് വളരെ ചുരുക്കം പേർ, ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ നന്ദൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ഇവർ മലയാളം സിനിമയിൽ വളരെ…

14 hours ago

ആദ്യത്തെ വോട്ട് ചെയ്തതിനു ശേഷം മീനാക്ഷി പറഞ്ഞ രസകരമായ വാക്കുകൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അനുനയ അനു എന്നാണ് ഇവരുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ്…

14 hours ago

വിജയ് ആരാധകരുടെ കയ്യിലിരിപ്പ്, ഗില്ലി സിനിമയുടെ പ്രദർശനം ഇടക്കിവച്ചു നിർത്തി, പിന്നാലെ പോലീസ് ഇടപെടലും – സംഭവം ഇങ്ങനെ

കേരളത്തിലും തമിഴ്നാട്ടിലും ഏറെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് വിജയ്. വിജയിയെ ഒരു സൂപ്പർ താരമാക്കി മാറ്റിയ ചിത്രമാണ് ഗില്ലി. ഏകദേശം…

14 hours ago