മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നിവേദ തോമസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബാലതാരമായിട്ടാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറുന്നത്. കുട്ടികൾക്കുള്ള ഒരു പരമ്പരയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നിവേദ തോമസ് ആയിരുന്നു. പിന്നീട് ആണ് കാരണം സിനിമയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തിന് കരിയറിൽ വഴിത്തിരിവായി മാറുന്നത്. പിന്നീട് താരത്തിന് യൂത്ത് റോളുകൾ ലഭിച്ചുതുടങ്ങി. ഇതോടെയാണ് കരിയർ വേറെ ഒരു ട്രാക്കിലേക്ക് മാറുന്നത്.
താരം തമിഴിലും തെലുങ്കിലും ധാരാളം സിനിമകൾ ചെയ്തു. ഇന്ന് താരത്തിന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തെലുങ്ക് നാട്ടിലാണ്. ഒരുപക്ഷേ നടി ഇപ്പോൾ ചെയ്യുന്ന സിനിമകൾ അധികവും തെലുങ്കിലാണ്. അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ ഒരു ഡാൻസ് വീഡിയോ ആണ് കാര്യം പങ്കുവയ്ക്കുന്നത്. ഷർട്ട് അഴിച്ചു കൊണ്ടുള്ള വീഡിയോ ആണ് ഇത്. എന്നാൽ താരത്തിന് അവസാനം മുട്ടൻ പണി കിട്ടുകയും ചെയ്തു.
അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അഖണ്ഡ. നന്ദമൂരി ബാലകൃഷ്ണ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മരക്കാർ എന്ന ചിത്രത്തിനൊപ്പം ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. മരക്കാർ എന്ന ചിത്രത്തെ രാജ്യാന്തര ബോക്സ് ഓഫീസിൽ മലർത്തിയടിച്ച ചിത്രമായിരുന്നു അഖണ്ട. അതിഭീകര തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ഈ ചിത്രം നൽകിയത്. ഈ സിനിമയിലെ സൗണ്ട് കാരണം പല അമേരിക്കൻ തിയേറ്ററുകളും അവരുടെ സൗണ്ട് സിസ്റ്റത്തിലെ വോളിയം കുറച്ചു വെച്ചു. ഈ ചിത്രത്തിലെ ഒരു ഗാനമാണ് ജയ് ബല്ലയ്യ എന്ന ഗാനം. കിടിലൻ ഡാൻസ് സ്റ്റെപ്പ് ആണ് താരം ഇതിൽ ഇടുന്നത്.
ഇതിലെ ഒരു സ്റ്റെപ്പ് ആണ് ഒരുപാട് ഷർട്ട് ഇടുകയും ഓരോന്നോരോന്നായി അഴിച്ച് എടുക്കുകയും ചെയ്യുന്ന രംഗം. ഒരു കൊളുത്ത് ഉപയോഗിച്ച് ആണ് ഓരോ ഷർട്ടുകളും കൃത്യമായി താര ഊരി എടുക്കുന്നത്. ഇത് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. നിരവധി താരങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഇത് ചെയ്യാൻ ശ്രമിച്ചു പിന്നീട് പരാജയപ്പെട്ടത്. ആ കൂട്ടത്തിലേക്ക് ഇപ്പോൾ ചേർക്കപ്പെടുക ആണ് നിവേദ തോമസ്. താരം ഒരുപാട് ഷർട്ടുകൾ മേൽക്കുമേൽ ഇടുകയും ഓരോന്നോരോന്നായി വലിച്ചു ഞാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. എന്നാൽ അത് അബദ്ധത്തിൽ കലാശിക്കുന്നു. കോമഡി വീഡിയോ ആണ് താരമിപ്പോൾ പങ്കുവെച്ചത്. വീഡിയോ കാണാം:
View this post on Instagram