നിരവധി ആരാധകരുള്ള ക്യൂട്ട് നടിയാണ് നിത്യാ മേനോന്. ഒരു അഭിനേത്രി എന്നത് പോലെ പിന്നണി ഗായികയുമാണ് നിത്യ. 1998-ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് നടി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കില്‍ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിക്കുകയായിരുന്നു. മലയാളത്തില്‍ നടി ചെയ്തത് എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു.
ഇംഗ്ലീഷ് ആഖ്യാന ശൈലിയില്‍ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് വരവ് അറിയിച്ചത്. മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്.
തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു താരത്തിന്റെ മറ്റു ഭാഷകളിലെ ആദ്യ ചിത്രങ്ങള്‍. ഇന്ന് നടിക്ക് ആരാധകര്‍ ഏറെയാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ആരാധകരെ സ്വന്തമാക്കാന്‍ നിത്യക്ക് കഴിഞ്ഞു. ഒരു ഇടവേളക്ക് ശേഷം 2019ല്‍ ഓഗസ്റ്റില്‍ മിഷന് മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.
ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ അത്ര സജീവം അല്ലായിരുന്ന താരത്തിന്റെ കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സിംപിള്‍ ടോപ്പ് അണിഞ്ഞാണ് നിത്യ ചിത്രത്തില്‍ എത്തിയത്. ശരീര സൗന്ദര്യം അതുപോലെ കാത്തുസൂക്ഷിക്കുന്ന താരം ചിത്രത്തില്‍ ഒന്നും കൂടെ സുന്ദരിയായിട്ടുണ്ട്. ചിത്രം വൈറലായതോടെ നിരവധി പേര് കമന്റുമായും രംഗത്തെത്തി. നേരത്തെ തൂവെള്ള നിറത്തിലുള്ള വസ്ത്രം അണിഞ്ഞുള്ള നിത്യയുടെ ചിത്രം വൈലായിരുന്നു.