നിരവധി മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് നിത്യ മേനോൻ. മലയാള സിനിമയിൽ ഒരു കാലത്ത് സ്ഥിര സാന്നിധ്യമായ നിത്യ ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലും സ്ഥിര സജീവമാണ്. മലയാളത്തിലെയും തമിഴിലെയും ഒട്ടുമിക്ക യുവ മുൻനിര നടന്മാരുടെ നായികയായി ഇതിനകം തന്നെ നിത്യ മേനോൻ അഭിനയിച്ചിട്ടുണ്ട്. മികവുറ്റ അഭിനയ ശൈലി കൊണ്ട് താരം അഭിനയിച്ച മിക്ക സിനിമകളും വലിയ തോതിൽ എന്നെ സ്വീകരിക്കപ്പെട്ടു.
മലയാളത്തിൽ ചേക്കേറി തമിഴ് സിനിമയിൽ സ്ഥിരമായി സംസ്ഥാനം നേടിയെടുത്ത യുവ സുന്ദരിയാണ് നിത്യാ മേനോൻ. കേരളത്തിനു പുറമേ അന്യ നാടുകളിലും താരത്തിന് ആരാധകർ വളരെയധികമാണ്. വ്യത്യസ്തമായ റോളുകൾ സിനിമകളിൽ കൈകാര്യം ചെയ്യുകയും ഫലവത്തായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന നിത്യ മേനോൻ മറ്റുള്ള നടികളിൽ നിന്നും വേറിട്ടു നിൽക്കുന്നു. സിനിമാ നടി എന്നതിലുപരി മികച്ചൊരു ഗായികയും കൂടിയാണ് താരം.
നിത്യ മേനോൻ അഭിനയിച്ച ഓരോ സിനിമകളും ഒന്നിനൊന്നു മികച്ചു നിന്ന താണ്. ഉറുമി, ജനത ഗ്യാരേജ്, 24, ഇരുമുഖൻ, ഇഷ്ക്ക്, ഓക്കേ കണ്മണി, മിഷൻ മംഗൾ, ഉസ്താദ് ഹോട്ടൽ, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ്, മെർസൽ, സൈക്കോ, പ്രാണ, കാഞ്ചന റ്റു, മകര മഞ്ഞ് എന്നിങ്ങനെ നിരവധി സിനിമകളിൽ ഇതിനകം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നിത്യ മേനോൻ ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ നടിയെ ഫോളോ ചെയ്യുന്നത് .
സിനിമയിൽ പ്രണയ രംഗങ്ങൾ കൈകാര്യം ചെയ്യാൻ നിത്യ മേനോന് പ്രത്യേക കഴിവാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതും ഇതു തന്നെയാണ്. പതിനെട്ടാം വയസ്സിൽ ആയിരുന്നു താരത്തിൻറെ ആദ്യ പ്രണയം. പക്ഷേ അത് അധിക കാലം നീണ്ടു നിന്നില്ല. അകാലത്തിൽ പൊലിഞ്ഞ ആ പ്രണയം വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. ആ പ്രണയം മനസ്സിൽ നിൽക്കുന്നത് കൊണ്ടാണ് താൻ ചെയ്യുന്ന സിനിമകൾ പ്രണയ സീനുകൾ ഭംഗി ആവുന്നത് എന്ന് മേനോൻ മുൻപ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.