മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രഞ്ജിത്ത്. മലയാള സിനിമയിലെ നാഴികകല്ലുകൾ ആയിട്ടുള്ള നിരവധി സിനിമകൾക്ക് തിരക്കഥ എഴുതിയത് ഇദ്ദേഹമായിരുന്നു. ദേവാസുരം എന്ന സിനിമയുടെ തിരക്കഥാകൃത്ത് രഞ്ജിത്തായിരുന്നു. പിന്നീട് ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കി കൊണ്ടാണ് രഞ്ജിത്ത് സംവിധായകനായി അരങ്ങേറുന്നത്. അടുത്തിടെ ആയിരുന്നു രാവണപ്രഭു എന്ന സിനിമയുടെ ഇരുപതാം വാർഷികം. ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് രഞ്ജിത്ത്.
നിരവധി ആളുകൾ ആയിരുന്നു താരത്തിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയത്. പൃഥ്വിരാജ് ആയിരുന്നു ആദ്യമായി രംഗത്തെത്തിയത്. “എന്നിലെ കലാകാരനെ ആദ്യമായി തിരിച്ചറിഞ്ഞ ഗുരുനാഥന് പിറന്നാൾ ആശംസകൾ” എന്നായിരുന്നു പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ എഴുതിയത്. രഞ്ജിത് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു നന്ദനം. ഈ സിനിമയിൽ നായകനായിട്ടാണ് പൃഥ്വിരാജ് അരങ്ങേറിയത്. നവ്യ നായർ ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
യുവതാരമാണ് രഞ്ജിത്തിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുന്നത്. ചെറുപ്പകാലം മുതൽ എടുത്ത ചിത്രം ഉള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് ഈ താരം സമൂഹമാധ്യമങ്ങളിൽ ആശംസകളുമായി എത്തിയത്. “ഹാപ്പി ബർത്ത് ഡേ രഞ്ജി മാമ” എന്ന് തുടങ്ങുന്ന കുറിപ്പാണ് ഈ താരം പങ്കുവെച്ചിരിക്കുന്നത്. രഞ്ജിത്തിൻ്റെ അനന്തിരവൾ ആണ് ഈ താരം. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഈ താരം സിനിമയിൽ അരങ്ങേറിയത്.
നിരഞ്ജന അനൂപിനെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് നിരഞ്ജന അനൂപ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. നിരഞ്ജന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ ധാരാളം ആളുകൾ ആണ് നിരഞ്ജന ചിത്രത്തിനു താഴെ രഞ്ജിത്തിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുന്നത്.