വീട്ടിലെ വളര്‍ത്തു നായയില്‍ നിന്ന് പേവിഷബാധയേറ്റ് ഒന്‍പതു വയസുകാരന് മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന് ഭവനത്തില്‍ ഫൈസലാണ് മരിച്ചത്.
കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് ഫൈസലിന് പോറലേറ്റിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോകുകയോ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്തിരുന്നില്ല. ഒരാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപ്പൂപ്പന്റെ സ്ഥിതി ഗുരുതരമാണ്. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.