ബിഗ് ബോസ് മലയാളം സീസണ് ഫോര്‍ 50 എപ്പിസോഡ് പിന്നിട്ടിരിക്കുകയാണ്. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 50 ദിവസം ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞതിന്റെ അനുഭവവും ഓരോ മത്സരാര്‍ത്ഥികള്‍ പങ്കുവെച്ചു. ഇവര്‍ക്കായി പ്രത്യേക സമ്മാനവും ബിഗ് ബോസ് കൊടുത്തു.
ഇതിനിടെ ഷോയില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക് പോയി. നിമിഷമാണ് കഴിഞ്ഞദിവസം പുറത്തായ മത്സരാര്‍ത്ഥി. നിമിഷ ഔട്ട് ആണെന്ന് അറിയിച്ചുകൊണ്ടുള്ള കാര്‍ഡ് ജാസ്മിന് ആയിരുന്നു എടുത്തത് . ഇത് അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് ജാസ്മിന് തന്നെ.
നോമിനേഷനില്‍ ഉണ്ടായിരുന്ന ബ്ലസി ,ദില്‍ഷ, റോബിന് ,റോണ്സണ്, ജാസ്മിന്, നിമിഷ, എന്നിവരെ ഗാര്ഡന് ഏരിയയിലേക്ക് വിളിപ്പിച്ചു. ഓരോ മത്സരാര്‍ഥികള്‍ക്ക് ഓരോ ബോക്സ് അവിടെ തയ്യാറാക്കി വെച്ചിരുന്നു. അങ്ങനെ ഓരോ മത്സരാര്‍ത്ഥികള്‍ വന്ന് ബോക്സ് തുറന്നു. ഇതില്‍ സേഫ് ആയവരുടെ പേര് ഉണ്ടായിരുന്നു. ലാസ്റ്റ് ജാസ്മിനാണ് നിമിഷയുടെ ബോക്സ് തുറന്നത്. ഇതില്‍ നിമിഷ എവിക്റ്റഡ് എന്ന് എഴുതിയിട്ടുണ്ടായിരുന്ന കാര്‍ഡ് ജാസ്മിന് രണ്ടായി കീറി പിന്നീട് പൊട്ടിക്കരയാന്‍ തുടങ്ങി.
ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ രണ്ടാംതവണയും ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഖില്‍. വാശിയേറിയ മത്സരത്തിനുശേഷം ആയിരുന്നു അഖില്‍ വിജയ് ആയത്.