Film News

ഏറ്റവും മിസ് ചെയ്യുന്ന വ്യക്തി എംആർപി – മമ്മൂക്കയ്ക്കൊപ്പം ഉള്ള അനുഭവം, വിവാഹം എപ്പോഴാണ്, ആന കുത്താൻ വന്നാൽ എന്തു ചെയ്യും – ചോദ്യങ്ങൾക്ക് മറുപടിയുമായി നിഖില വിമൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. പിന്നീട് ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലവ് 24*7 എന്ന ചിത്രത്തിലൂടെയായിരുന്നു കാരണം ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തത്. പിന്നീട് അരവിന്ദൻറെ അതിഥികൾ എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം നിഖില തന്നെയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് നിഖില വിമൽ.

- Advertisement -

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഒരു ചോദ്യോത്തരവേള നടത്തുകയാണ് നിഖില. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് ചോദിക്കാൻ ഇഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഇത്. രസകരമായ നിരവധി ചോദ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ഉരുളയ്ക്കുപ്പേരി പോലെ താരം മറുപടി നൽകുന്നുണ്ട്. എന്തായാലും ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.

നിങ്ങളുടെ ലൈഫിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന വ്യക്തി ആരാണ്? – ഇതായിരുന്നു ഒരു ചോദ്യം. ഇതിന് നിഖില നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു – എംആർപി. ഈ ഉത്തരം വന്നതോടെ ആരാണ് എംആർപി എന്ന ആകാംക്ഷയിൽ ആയി ആരാധകർ. മറ്റൊരു വ്യക്തി ചോദിച്ചതും എംആർപി ആരാണ് എന്ന ചോദ്യം ആയിരുന്നു. അതിന് നിഖില വിമൽ നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു – “അച്ഛൻ”.

മമ്മൂക്കയ്ക്കൊപ്പം ഉള്ള അനുഭവം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോട് താരം വളരെ രസകരമായി ആണ് പ്രതികരിച്ചത്. പ്രത്യേകിച്ച് ഉത്തരമൊന്നും പറയാതെ അനുഭവം വളരെ മികച്ചതായിരുന്നു എന്ന രീതിയിൽ ഒരു സ്റ്റിക്കർ ഇടുക മാത്രമാണ് താരം ചെയ്തത്. മാരേജ് എപ്പോഴാണ് എന്നായിരുന്നു മറ്റൊരു വ്യക്തി ചോദിച്ച ചോദ്യം. ഇപ്പോഴൊന്നും ഉണ്ടാവില്ല എന്ന തരത്തിൽ താരം ഇതിനും ഒരു സ്റ്റിക്കർ ആയിരുന്നു മറുപടി നൽകിയത്. എന്തായാലും താരത്തിൻ്റെ സ്റ്റിക്കർ കളി കുറച്ചു കൂടുന്നുണ്ട്.

ഒരു ആന കുത്താൻ വന്നാൽ എന്ത് ചെയ്യും എന്നായിരുന്നു മറ്റൊരു വ്യക്തി ചോദിച്ച ചോദ്യം. ടു ഹരിഹർ നഗർ എന്ന ചിത്രത്തിലെ മഹാദേവൻ എന്ന കഥാപാത്രം പറയുന്ന പ്രശസ്തമായ ഡയലോഗ് ആണ് ഇത്. ചിത്രത്തിലെ അതേ ഉത്തരം തന്നെയായിരുന്നു താരം നൽകിയത് – “ഓടും”. പ്രായമായാൽ നിഖിലയെ കാണാൻ നിഖിലയുടെ അമ്മയെപ്പോലെ ഉണ്ടാകുമെന്നായിരുന്നു ഒരു വ്യക്തി പറഞ്ഞത്. ഇതിനെ ശരിവയ്ക്കുന്ന തരത്തിൽ നിഖില അമ്മയ്ക്കൊപ്പം ഉള്ള ഒരു ഫോട്ടോ കൂടി പങ്കുവെച്ചു. അമ്മയെയും മകളെയും കാണാൻ ചിത്രത്തിൽ ഏകദേശം ഒരുപോലെ ഉണ്ട് എന്നതും കൗതുകകരമാണ്.

Athul

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

5 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

5 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

6 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

7 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

7 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

8 hours ago