മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് നിഖില വിമൽ. താരം പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ഒരു ഇടവേളയ്ക്കുശേഷം സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ഇത്.
ഇപ്പോഴിതാ താരം അച്ഛനെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. റിട്ടയേഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്നു നിഖിലയുടെ അച്ഛൻ എം ആർ പവിത്രൻ. കുറച്ചു മുൻപാണ് ഇദ്ദേഹം മരണമടഞ്ഞത്. ഇത് താരത്തെ ഏറെ വിഷമത്തിൽ ആഴ്ത്തിയിരുന്നു. അച്ഛൻ നക്സലൈറ്റ് ആണ്, അമ്മ ഡാൻസ് ടീച്ചറും ആണ്. അല്ലേ? എന്നായിരുന്നു അഭിമുഖത്തിൽ അവതാരം ചോദിച്ചത്.
ഇതിന് താരം നൽകിയ മറുപടി ഇങ്ങനെ. അച്ഛൻ നക്സലൈറ്റ് ആയിരുന്നു. അദ്ദേഹം മരിച്ചു പോയി. പാവം അതിനെ വെറുതെ വിടൂ. നിഖിലയ്ക്ക് ഒരു നക്സലേറ്റ് മനസ്സില്ലേ എന്നും അവതാരകൻ ചോദിച്ചു. എന്നാൽ വിവാഹത്തിനു മുമ്പായിരുന്നു അച്ഛൻ എക്സലേറ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നത് എന്നും ചെറുപ്പത്തിൽ അച്ഛനെ അങ്ങനെ കണ്ട ഓർമ്മ തീരെ ഇല്ല എന്നും നിഖില വ്യക്തമാക്കി.
തന്റെ ജീവിതത്തിൽ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട് എന്നും നിഖില വ്യക്തമാക്കിയിട്ടുണ്ട്. അച്ഛൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. പഠിക്കുന്ന സമയത്ത് ചേച്ചി എസ്എഫ്ഐയുടെ സജീവ പ്രവർത്തകയും ആയിരുന്നു. എന്തായാലും താരം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.