ആരാധകര്‍ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു നടി നയന്‍താരയുടെ വിഘ്നേശ്വിന്റെ . ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഇവരുടെ ജീവിതത്തിലേക്ക് രണ്ട് ഇരട്ട കുഞ്ഞുങ്ങള്‍ കൂടി എത്തി. സറോഗസിയിലൂടെയാണ് ഈ ദമ്പതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അതേസമയം ആറുവര്‍ഷം മുമ്പ് തന്നെ ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.
പുതുവര്‍ഷവുമായി ബന്ധപ്പെട്ട് വിഘ്നേഷ് പങ്കുവച്ച പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
View this post on Instagram
2022 തങ്ങള്‍ക്ക് സമ്മാനിച്ച സന്തോഷങ്ങള്‍ക്ക് നന്ദി അറിയിച്ച് കൊണ്ടാണ് വിഘ്നേഷ് എത്തിയിരിക്കുന്നത്. ”എന്റെ ജീവിതത്തിലെ ഏറ്റവും മനോഹ?രമായ വര്‍ഷമായിരുന്നു 2022. പ്രായമാകുമ്പോള്‍ എന്റെ ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓര്‍മകളും കഴിഞ്ഞ വര്‍ഷം മുതലുള്ളതാകും. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ തങ്കം നയന്‍താര.
ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷത്തില്‍ ഇതിഹാസങ്ങളും സൂപ്പര്‍ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചു. എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വര്‍ഷമായിരുന്നു ഇത്. ഞങ്ങള്‍ രണ്ട് ആണ്‍കുട്ടികളാല്‍ അനു?ഗ്രഹിക്കപ്പെട്ടു. ഞാന്‍ കാണുമ്പോഴെല്ലാം… ഞാന്‍ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്റെ കണ്ണ് നനയാറുണ്ട്. എന്റെ കണ്ണുകളില്‍ നിന്നുള്ള കണ്ണുനീര് എന്റെ ചുണ്ടുകള്‍ക്ക് മുമ്പേ അവരെ തൊടുന്നു. ഒരുപാട് അനുഗ്രഹീതനായി എന്ന് എനിക്ക് തോന്നുന്നു. നന്ദി ദൈവമേ..”എന്ന് വിഘ്നേഷ് കുറിച്ചു.