ജനനം മുതല്‍ തന്നെ താരമായി മാറിയതാണ് പേളിയുടെയും ശ്രീനിഷിന്റെ മകള്‍ നില. നിലകുട്ടിയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട് ഈ കുഞ്ഞു താരത്തിന്റെ വേറിട്ട ചിത്രങ്ങളും കളിചിരി നിറഞ്ഞ വീഡിയോകളും. കുഞ്ഞു വന്നതിനു ശേഷമുള്ള ഓരോ ദിവസവും വലിയ ആഘോഷത്തോടെ തന്നെയാണ് പേളിയും ശ്രീനിഷും നടത്തുന്നത്. ആദ്യം നിലയുടെ ഇരുപത്തെട്ട് ചടങ്ങിന്റെ ചിത്രമായിരുന്നു പുറത്തുവന്നത്. പിന്നാലെ മാമോദിസ ചടങ്ങിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ചടങ്ങില്‍ പേളിയുടെ കുടുംബങ്ങളും അതുപോലെ ശ്രീനിഷിന്റെ വീട്ടുകാരും പങ്കെടുത്തിരുന്നു.
ഇപ്പോള്‍ മകളുടെ ചോറൂണ് ചടങ്ങ് നടത്തിയിരിക്കുകയാണ് താരങ്ങള്‍. ഇതിന്റെ ചിത്രങ്ങളും പേളി പുറത്തുവിട്ടിട്ടുണ്ട്. നില ബേബീസ് ചോറണ്, അമ്മ എനിക്ക് കുറച്ചു കൂടി തരാമോ എന്ന ക്യാപ്ഷനോടെയാണ് പേളി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. ഇവിടെയും സെറ്റ് സാരി അണിഞ്ഞ് ഒരു നാടന്‍ ലുക്കില്‍ ആണ് പേളി എത്തിയത് , നില പട്ടുപാവാടയിലും, ശ്രീനിഷ് പതിവുപോലെ കുര്‍ത്തയും മുണ്ടും ആയിരുന്നു ധരിച്ചത്.
അതേ സമയം ഏറെ നാളുകള്‍ക്കുശേഷമാണ് ശ്രീനിഷിന്റെ തറവാടായ പാലക്കാട്ടേക്ക് പേളിയും മകള്‍ നിലയും ശ്രീനിയും പോയത്. ഇവരുടെ യാത്ര ഒരു വേ്ലാഗ് ആയി തന്നെ പുറത്തുവിട്ടിരുന്നു. ആദ്യമായിട്ടാണ് നിലക്കൊപ്പം ഇവര്‍ ഇങ്ങനെയൊരു യാത്ര ചെയ്യുന്നതെന്നും പേളി പറഞ്ഞിരുന്നു . തറവാട്ടില്‍ എത്തിയപ്പോള്‍ അവിടെ അമ്മയും മുത്തശ്ശിയും കുട്ടികളും അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു.
അതേസമയം പേളിയുടെയും ശ്രീനിഷിന്റെ വിവാഹം രണ്ട് ആചാരപ്രകാരമായിരുന്നു നടത്തിയത് .ഹിന്ദു ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഓണം ആഘോഷിച്ച ചിത്രങ്ങള്‍ ഇവര്‍ പങ്കുവെച്ചിരുന്നു. സെറ്റ് സാരിയുടുത്ത് പേളി എത്തിയപ്പോള്‍ നിലയും ശ്രീനിയും അതിന് ചേരുന്ന വസ്ത്രം തന്നെയാണ് ധരിച്ചത്. കുഞ്ഞ് വന്നതിന് ശേഷമുള്ള ഓരോ ആഘോഷങ്ങളും ഗംഭീരമാക്കുകയാണ് താരങ്ങള്‍