നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് നെറ്റ്ഫ്‌ളിക്‌സ്

നെറ്റ്ഫ്‌ളിക്‌സില്‍ കൂട്ടപിരിച്ചുവിടല്‍. നാല് ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതോടെ ഏകദേശം 300 പേര്‍ക്കാണ് ജോലി നഷ്ടമായത്. പതിറ്റാണ്ടിനിടെ ആദ്യമായി വരിക്കാരുടെ എണ്ണം കുറഞ്ഞതാണ് കമ്പനിയെ ചെലവു കുറയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കമ്പനിയുടെ ഈ തീരുമാനത്തിലൂടെ അമേരിക്കയില്‍ മാത്രം 150ഓളം പേര്‍ക്ക് ജോലി നഷ്ടമാകും എന്നാണ് വിവരം. ലോകത്ത് നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയില്‍ ആയിരിക്കും.

വലിയ തോതില്‍ നിക്ഷേപം നടത്തുന്നുണ്ട് തങ്ങള്‍ എന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്. വരുമാനം മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കുക എന്നത് ഒഴിവാക്കാന്‍ പറ്റാത്ത കാര്യമായി. അതിനാലാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്‌ളിക്‌സ് പറയുന്നു.