മലയാളികൾ ഒന്നടങ്കം ആഗ്രഹിച്ചതായിരുന്നു ചാക്കോച്ചന് ഒരു കുഞ്ഞ് പിറക്കാൻ വേണ്ടി. ഇപ്പോൾ ഞങളുടെ ജീവിതത്തിനു ഒരർദ്ധം ഉണ്ടായെന്ന് ചാക്കോച്ചനും പ്രിയയും ഒരുമിച്ച് പറയുന്നു. താരങ്ങള്‍ക്ക് കുഞ്ഞ് പിറക്കുന്നത് പ്രേക്ഷകര്‍ക്ക് സന്തോഷം നിറഞ്ഞ കാര്യമാണ്. ഇരട്ടി സന്തോഷമായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും ഇസഹാക്ക് പിറന്നപ്പോള്‍. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു 2019 ഏപ്രിലില്‍ കുഞ്ഞ് പിറക്കുന്നത്. ഇസയുടെ വരവ് സിനിമയില്‍ തന്നെ വന്‍ ആഘോഷമായിരുന്നു. ജനനം മുതല്‍ തന്നെ കുഞ്ഞ് സ്റ്റാര്‍ ആയിരിക്കുകയാണ് ഇസഹാക്ക്.
താരപുത്രനെ കാണാന്‍ സിനിമ താരങ്ങള്‍ കുടുംബമായി തന്നെ എത്തിയിരുന്നു. ഇവരുടെ രസകരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയുമായിരുന്നു. ഇപ്പോഴിത കുഞ്ഞ് ഇസയെ കാണാന്‍ നടി നസ്രിയയും നടന് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയും എത്തിയിരിക്കുകയാണ്. ഇരുവരും ഇസയ്ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പ്രിയ തന്നെയാണ് സേഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
https://www.facebook.com/Priyakunchacko/posts/3986213621453110
അമാലും നസ്രിയയും ഒന്നിച്ചാണ് ഇസയെ കാണാന്‍ എത്തിയിരിക്കുന്നതെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അമാല്‍ -നസ്രിയ സൗഹൃദം സിനിമ ലോകത്ത് ചര്‍ച്ച വിഷയമാണ്. ഇവരുടെ സൗഹൃദത്തെ കുറിച്ച് നടന് ദുല്‍ഖര്‍ സല്മാന് തന്നെ പല അഭിമുഖത്തിലും പറഞ്ഞിട്ടുമുണ്ട്. കുഞ്ഞി എന്ന ഓമനപ്പേരിലാണ് നസ്രിയ ഇവര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
അടുത്ത മാസം(ഏപ്രില്‍ 17) ന് ഒരു വയസ് തികയുകയാണ്. കുഞ്ചാക്കോ ബോബനെക്കാലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുള്ളത് ഇസഹാക്കിനാണ്. താരത്തിന്റെ ഇന്റവ്യൂകളില്‍ ഒരു സ്ഥിര ചോദ്യമായിരിക്കുകയാണ് കുഞ്ഞിന്റെ വിശേഷം. ഇപ്പോള്‍ പ്രിയയുടേയും തന്റേയും ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണെന്ന് പല അഭിമുഖത്തിലും ചാക്കോച്ചന് പറയുന്നുണ്ട്.. 2005 ലാണ് ചാക്കോച്ചന് പ്രിയയെ വിവാഹം ചെയ്യുന്നത്.