തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് വിഘ്നേഷ് നയൻതാര ദമ്പതികൾ. ജൂൺ ഒൻപതിന് ഇരുവരും വിവാഹിതരാകുമെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ വാർത്തയ്ക്ക് ഔദ്യോഗിക സ്വീകരണവും ആയി എത്തിയിരിക്കുകയാണ് വിഘ്നേഷ്. വിവാഹത്തിനു മുന്നോടിയായി സംഘടിപ്പിച്ച പ്രത്യേക പ്രസ് മീറ്റിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
തൻറെ വ്യക്തിജീവിതം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂൺ ഒൻപതിന് തൻറെ സുഹൃത്തും കമിതവുമായ നയൻതാരയെ വിവാഹം കഴിക്കുന്നു. മഹാബലിപുരത്ത് വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. ഇൻറിമേറ്റ് വെഡിങ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ജൂൺ 11ന് എല്ലാവരെയും ഞങ്ങൾ വന്നു കാണാം. നിങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം. വിഘ്നേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹത്തിനു ക്ഷണിക്കാൻ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്നാണ് ഇവരെ സ്വീകരിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന് എന്ന് പറയപ്പെടുന്ന ഡിജിറ്റൽ ക്ഷണക്കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും പേര് അടങ്ങിയ ക്ഷണക്കത്ത് ആയിരുന്നു ഇത്.
എന്തായാലും ആരാധകർ ഇപ്പോൾ ആവേശത്തിമിർപ്പിൽ ആണ്. വർഷങ്ങളായി ഇവർ തങ്ങളുടെ പ്രിയ താരങ്ങൾ ഒന്നിക്കുന്നതിനായി കാത്തിരിക്കുകയാണ്. നിരവധി താരങ്ങൾ ദമ്പതികൾക്ക് ആശംസകളുമായി ഇപ്പോൾ എത്തുന്നുണ്ട്.