തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാര. മലയാള സിനിമ മേഖലയിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാം താരം അഭിനയിച്ചു. പിന്നീട് തമിഴിലേക്ക് താരം ചുവടുമാറ്റി. ഇവിടെനിന്നും സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം താരത്തിന് അഭിനയിക്കുവാൻ സാധിച്ചു. തുടക്കത്തിൽ ഗ്ലാമർ വേഷങ്ങളായിരുന്നു താരത്തിന് അധികവും ലഭിച്ചത്. എന്നാൽ ഇന്ന് താരത്തിനു ലഭിക്കുന്നത് എല്ലാം ഒന്നിനൊന്നു മികച്ച വേഷങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് താരത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം കൊണ്ട് ആളുകൾ വിളിക്കുന്നതും.
നടിയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഞാനും റൗഡി താൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് വർഷങ്ങളായി ഇരുവരും ഡേറ്റിംഗ് ചെയ്യുകയാണ്. ഇരുവരുടെയും വിവാഹം അടുത്തവർഷം ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവർ തന്നെയായിരുന്നു ഈ വിവരം ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടത്. നയൻതാര വിരലിൽ ഒരു മോതിരം അണിഞ്ഞു നിൽക്കുന്ന ചിത്രമായിരുന്നു പുറത്തുവിട്ടത്.
ഈ ചിത്രം പുറത്തുവന്നതോടെ നിരവധി അഭ്യൂഹങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ ഉടലെടുത്തത്. ഇനി ഈ വിഷയങ്ങളിൽ അഭ്യൂഹങ്ങൾ ഒന്നുമില്ല. സത്യാവസ്ഥ വെളിപ്പെടുത്തി കൊണ്ട് നയൻതാര തന്നെ രംഗത്തെത്തുകയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് നയൻതാര സ്ഥിരീകരിക്കുന്നത്. വിജയ് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നയൻതാര ഈ കാര്യം വെളിപ്പെടുത്തിയത്. എന്നായിരിക്കും വിവാഹമെന്ന കാര്യത്തിനും നയൻതാര മറുപടി നൽകുന്നുണ്ട്.
എന്നാൽ ഈ എപ്പിസോഡ് ഇതുവരെ ടെലികാസ്റ്റ് ചെയ്തിട്ടില്ല. എപ്പിസോഡ് പരസ്യം മാത്രമാണ് ഇതുവരെ വന്നിട്ടുള്ളത്. ഇതിലാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത നയൻതാര സ്ഥിരീകരിക്കുന്നത്. വിവാഹം എന്നായിരിക്കുമെന്ന ചോദ്യത്തിനുള്ള നയൻതാരയുടെ ഉത്തരം എന്താണ് എന്നറിയണമെങ്കിൽ ഈ പരിപാടി നമ്മൾ മുഴുവൻ കാണേണ്ടിവരും. എന്തായാലും വരുന്ന ദിവസങ്ങളിൽ തന്നെ ഈ വിഷയത്തിലുള്ള സത്യാവസ്ഥ എന്താണ് എന്ന് നമുക്ക് അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം.
😍😍😍 Lady SuperStar நயன்தாரா – வரும் ஞாயிறு காலை 10:30 மணிக்கு நம்ம விஜய் டிவில.. #LadySuperstarNayanthara pic.twitter.com/TmY15QeVZ9
— Vijay Television (@vijaytelevision) August 10, 2021