മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നന്ദനം. നവ്യ നായർ, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച പ്രതികരണം ആയിരുന്നു ചിത്രം നേടിയത്. ഇപ്പോൾ ഇതാ ചിത്രത്തെക്കുറിച്ച് മറ്റൊരു വെളിപ്പെടുത്തൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ ഏറെ ശ്രദ്ധ നേടിയ ഗാനമായിരുന്നു കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്നു തുടങ്ങുന്നത്.
ഈ ഗാനരംഗത്തെ കുറിച്ചാണ് പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ ഉള്ളത്. ഈ ഗാനരംഗം സംവിധാനം ചെയ്തത് രഞ്ജിത്ത് അല്ല എന്നതാണ് പ്രത്യേകത. ചിത്രത്തിൽ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരം നേടിയിരുന്നു. ഗാനം ആലപിച്ചതിന് കെഎസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാനം പുരസ്കാരവും ലഭിച്ചു.
സിബി മലയിലാണ് ഈ ഗാനരംഗം ചിത്രീകരിച്ചത്. അദ്ദേഹം തന്നെ ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തു. സ്വപാരസ്വഭാവമുള്ള ഒട്ടനവധി ഗാനങ്ങൾ ചിത്രീകരിച്ച പരിചയം ഉള്ളതിനാൽ രഞ്ജിത്ത് തന്നെ ഇതിനുവേണ്ടി ക്ഷണിക്കുകയായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. സുകുവേട്ടന്റെ മോനാണ് എന്ന് പറഞ്ഞിട്ട് എനിക്ക് പൃഥ്വിയെ രഞ്ജിത്ത് പരിചയപ്പെടുത്തി തരികയും ചെയ്തു എന്ന് അദ്ദേഹം വ്യക്തമാക്കി.
രഞ്ജിത്ത് മുൻപ് തന്നെ തന്നോട് സിനിമയുടെ കഥ പറഞ്ഞിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും വളരെ അമ്പര പോലെയാണ് മലയാളികൾ ഇത് കേട്ടിരിക്കുന്നത്. ഇങ്ങനെയുള്ള ഒരു ട്വിസ്റ്റ് ചിത്രത്തിൽ പലരും പ്രതീക്ഷിച്ചിരിക്കില്ല. പൃഥ്വിരാജുമായുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് സിബി മലയിൽ വ്യക്തമാക്കുകയുണ്ടായി.