മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സാമന്ത ആണ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടാണ് സാമന്ത മലയാളം മാധ്യമങ്ങളിലടക്കം നിറഞ്ഞുനിൽക്കുന്നത്.
തെലുങ്ക് നടൻ നാഗചൈതന്യ ആണ് സാമന്തയുടെ ഭർത്താവ്. സാമന്തയുടെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകൻ ആയിരുന്നു നാഗചൈതന്യ. വിണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് പതിപ്പ് ആയിരുന്നു ഇത്. ഗൗതം മേനോൻ തന്നെ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. അന്നുമുതൽ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. പിന്നീട് വർഷങ്ങളുടെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വളരെ സന്തോഷത്തോടെ ആയിരുന്നു ഇരുവരും വിവാഹ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ഇപ്പോഴത്തെ അപ്രതീക്ഷിത വിവാഹമോചന വാർത്ത ഏവരെയും ഞെട്ടിപ്പിക്കുന്നത് ആണ്.
ഇതുവരെ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പലതവണ ഈ വിഷയത്തെപ്പറ്റി സംസാരിക്കുവാൻ ആവശ്യപ്പെട്ടു എങ്കിലും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. നാഗ ചൈതന്യ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പ്രസ് മീറ്റ് ഉപേക്ഷിച്ചു. പിതാവ് നാഗാർജുന ബിഗ് ബോസുമായി ബന്ധപ്പെട്ടു നടത്താനിരുന്ന പ്രസ് മീറ്റ് ഉപേക്ഷിച്ചു. അതുകൊണ്ടുതന്നെ വിവാഹമോചന വാർത്ത സത്യമാണ് എന്ന് വിശ്വസിക്കുകയാണ് ഇപ്പോൾ എല്ലാവരും.
ഇതിനിടയിൽ സാമന്തയുടെ പഴയ ഒരു ഇൻറർവ്യൂ ആണ് ശ്രദ്ധേയമാകുന്നത്. അവതാരകൻ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു – നിങ്ങളുടെ ഒരു ബെഡ്റൂം സീക്രട്ട് വെളിപ്പെടുത്തുക. അതിനു സാമന്ത നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു – “ഞാൻ സത്യത്തിൽ അവൻറെ രണ്ടാം ഭാര്യയാണ്. ആദ്യഭാര്യ അവൻറെ തലയണ ആണ്. എപ്പോഴും അതിനെയും കെട്ടിപ്പിടിച്ച് ആണ് കിടക്കുക. ഞാൻ എപ്പോഴെങ്കിലും കെട്ടിപ്പിടിക്കാൻ ചെന്നാൽ അത് എപ്പോഴും ഞങ്ങൾക്കിടയിൽ ഉണ്ടാകും. കൂടുതൽ പറഞ്ഞാൽ അവൻ എന്നെ കൊല്ലും” – സാമന്ത ഒരു ചിരിയോടെ പറഞ്ഞു അവസാനിപ്പിക്കുന്നു.