മ്യാന്മര് സമരനായിക ഓങ് നാന് സ്യൂചിക്ക് വീണ്ടും തടവുശിക്ഷ. സ്യൂചിയെ നാല് വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. സ്യൂചിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് ക്രിമിനല്‍ കേസുകളിലാണ് ശിക്ഷാ നടപടി.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു, ലൈസന്‍സില്ലാതെ വാക്കിടോക്കി കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതിയുടേതാണ് നടപടി. സൈനിക ഭരണകൂടത്തിനെതിരെ ജനവികാരം സൃഷ്ടിച്ചു എന്നാരോപിച്ച് കഴിഞ്ഞ മാസം സൈനിക നിയന്ത്രണത്തിലുള്ള കോടതി സ്യൂചിയെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തത്. തുടര്‍ന്ന് ഓങ് സാന്‍ സ്യൂചി, പ്രസിഡന്റ് വിന് മിന്ട് അടക്കമുള്ളവരെ സൈന്യം തടവിലാക്കുകയും ചെയ്തു.