കളമശ്ശേരിയില്‍ യഹോവാസാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ദുഖവും നടുക്കവും രേഖപ്പെടുത്തുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
അക്രമണത്തിന് പിന്നിലാരാണെന്നും എന്തിന് വേണ്ടിയാണ് ഈ ക്രൂര കൃത്യത്തിന് മുതിര്‍ന്നതെന്നും എത്രയും പെട്ടെന്ന് കണ്ടെത്തി ജനങ്ങളെ അറിയിക്കണം എന്നും സാദിഖലി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരുകള്‍ എത്രയും പെട്ടെന്നു വേണ്ട ഇടപെടലുകള്‍ നടത്തി ജനങ്ങളുടെ ഭീതി അകറ്റണം എന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട് എന്നും ഭീകര പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ചവരാണ്. ഊഹാപോഹങ്ങളില്‍ വീഴാതെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാന്‍ അനുവദിക്കാതെ കേരളം ഈ അക്രമത്തെയും അതിജയിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമസ്തയും വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരുന്നു. കളമശ്ശേരി സ്ഫോടനത്തില്‍ നടുക്കവും ദുഖവും രേഖപ്പെടുത്തുന്നുവെന്ന് സമസ്തയും വ്യക്തമാക്കിയിരുന്നു.