പാകിസ്താന്‍ പേസര്‍ ഹാരിസ് റഊഫിനെ ഞെട്ടിച്ച് എം.എസ് ധോണിയുടെ സമ്മാനം. ചെന്നൈ സൂപ്പര്‍ കിങ്സിലെ തന്റെ നമ്പര്‍ 7 ജഴ്സിയാണ് ധോണി റഊഫിന് സമ്മാനമായി നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ റഊഫാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
‘ക്യാപ്റ്റന്‍ കൂളും ഇതിഹാസവുമായ ധോണി ഈ മനോഹരമായ സമ്മാനം നല്‍കി എന്നെ ആദരിച്ചു. ഈ ‘ഏഴ്’ ഇപ്പോഴും ഹൃദയങ്ങള്‍ കീഴടക്കുന്നു. പിന്തുണയ്ക്ക് നന്ദി’ – ജഴ്സിയുടെ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം ഹാരിസ് റഊഫ് ട്വിറ്ററില്‍ കുറിച്ചു.
2020 ആഗസ്തിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്സ് നായകനാണ്. ഓസീസിലെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍ താരമാണ് ഹാരിസ് റഊഫ്.