മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ആയുര്‍വേദ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ധോണി ചികിത്സ തേടിയതെന്നാണ് വിവരം. ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള പ്രമുഖ വൈദ്യനായ ബന്ധന് സിംഗ് ഖര്‍വാറിന്റെ അടുക്കലാണ് ധോണി ചികിത്സയ്ക്കായി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
#MSDhoni @msdhoni gets treatment for knee in #Ranchi village, doctor sits under a tree . pic.twitter.com/ws5EJxwc6C
— Jayprakash MSDian 🥳🦁 (@ms_dhoni_077) July 1, 2022
പാലില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത് രോഗിക്ക് നല്‍കുന്നതാണ് ബന്ധന് സിംഗിന്റെ രീതി. ഇത് പ്രദേശത്ത് പ്രസിദ്ധമാണ്. രണ്ട് മൂന്ന് മാസമായി ബന്ധന് സിംഗിനെ ധോണി സന്ദര്‍ശിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധോണി തന്റെ അടുക്കല്‍ എത്തിയതിനെക്കുറിച്ച് വൈദ്യന് പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ധോണിയെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് ബന്ധന് സിംഗ് പറയുന്നത്. നാട്ടുകാരും കുട്ടികളും വന്ന് ഫോട്ടോ എടുത്തപ്പോഴാണ് അറിയുന്നത്. കഴിഞ്ഞ ഒരു മാസമായി നാല് ദിവസം കൂടുമ്പോള്‍ തന്റെ അടുക്കല്‍ എത്തും. അടുത്ത ഡോസ് സ്വീകരിക്കാന്‍ അദ്ദേഹം എപ്പോള്‍ വരുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.