ഭക്ഷണത്തിനായി പണം ആവശ്യപ്പെട്ടതിന് ആറുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്. മധ്യപ്രദേശിലെ ദാതിയയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഗ്വാളിയോര്‍ പൊലീസ് ട്രെയിനിംഗ് സ്കൂളിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രവിശര്‍മയെ അറസ്റ്റ് ചെയ്തു.
ഭക്ഷണം വാങ്ങാന്‍ ശര്‍മയോട് കുട്ടി ആവര്‍ത്തിച്ച് പണം ചോദിച്ചു. എന്നാല്‍ പണം കൊടുക്കാതെ കുട്ടിയെ ഓടിക്കുകയായിരുന്നു. എന്നാല്‍ കുട്ടി വീണ്ടും വന്ന് പണം ചോദിച്ചു. ഇതില്‍ പ്രകോപിതനായ പൊലീസുകാരന് കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. താന്‍ കുറച്ചു കാലമായി വിഷാദരോഗത്തിന് അടിമയാണെന്നും കുട്ടി നിരന്തരം പണം ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
രവിശര്‍മയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗ്വാളിയോറിലെ ഒരു സലൂണ്‍ ഉടമയുടെ മകനാണ് മരിച്ച ആറുവയസുകാരന്. പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.