1980 കളില്‍ എല്ലാം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങളെ അത്രപെട്ടന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഇവര്‍ ഇടയ്ക്കിടെ ഒത്തുകൂടാറും ഉണ്ട്, ഇവര്‍ക്കായി പ്രത്യേകം സംഘവും ഉണ്ട് .
ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളുടെ സംഘമാണ് ”ക്ലാസ് ഓഫ് എയ്റ്റീസ്” .
ചിരഞ്ജീവി, മോഹന്‍ലാല്‍, ദഗ്ഗുബതി വെങ്കിടേഷ് എന്നിവരൊക്കെ ഉള്‍പ്പെടുന്ന സംഘം എല്ലാവര്‍ഷവും ഒത്തുചേരാറുണ്ട്. ഓരോ വര്‍ഷവും പ്രത്യേകം തീമിലാണ് ഈ പാര്‍ട്ടി നടക്കുന്നത്. ഇത്തവണയും താരങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഫോട്ടോയും പുറത്തുവന്നു.
ചിത്രത്തില്‍ ഭൂരിഭാഗം പേരും ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള ഫ്ലോറല്‍ വസ്ത്രങ്ങളാണ് ധരിച്ചത്. മണിരത്നവും സുഹാസിനിയും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു കൂട്ടയ്മയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആദ്യം താരറാണിമാരുടെ മാത്രം സംഗമമായിരുന്ന ‘ക്ലാസ് ഓഫ് എയ്റ്റീസ്’ പിന്നീട് താരരാജാക്കന്മാരെ കൂടി ഉള്‍പ്പെടുത്തി വിപുലമാക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി എണ്‍പതുകളിലെ താരങ്ങള്‍ ഒത്തുചേരാറുണ്ട്. ഏതെങ്കിലും പ്രത്യേക തീമിലാണ് ഇവരുടെ കൂടിച്ചേരല്‍. ഇത്തവണയും പതിവ് തെറ്റിക്കാതെ നാല്പതോളം താരങ്ങള്‍ സംഗമത്തിനെത്തി.