നിത്യ മേനോനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മോഹന്‍ലാലിന്റെ ഫാന്‍ ബോയി എന്ന നിലയില്‍ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കി. ഒരു കാലത്ത് നിത്യ മേനോനെ ഏറെ സ്നേഹിച്ചിരുന്നുവെന്നും അന്നൊക്കെ നിത്യയെ മോഹന്ലാലിനേക്കാള് ഇഷ്ടമായിരുന്നുവെന്നും സന്തോഷ് വര്‍ക്കി പറയുന്നു.
നിത്യ മേനോന്റെ എല്ലാ സിനിമകളും 10 തവണയെങ്കിലും കാണുമായിരുന്നു. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ട് ആയിട്ടോ ഫാന്‍ ആയിട്ടോ ഒരു ഫോണ്‍ കോണ്ടാക്ട് ആയിട്ട് എങ്കിലും കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞു. കോളാമ്പി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചാണ് ഇക്കാര്യം പറഞ്ഞത്. നിത്യ മേനോന്റെ മാതാപിതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചില്ലെന്നും സന്തോഷ് വര്‍ക്കി പറയുന്നു.
തന്റെ ബുക്കുകളെ കുറിച്ചും നിത്യയോട് സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ട എന്നാണ് നിത്യ നല്കിയ മറുപടി. അന്ന് നിരാശ തോന്നിയിരുന്നു. ഇപ്പോഴും നിത്യയെ ഇഷ്ടമാണ്. എന്നാല്‍ അതിനേക്കാള്‍ മോഹന്‍ലാലിനെ ഇഷ്ടമാണ്. തന്റെ വിഡിയോ കണ്ട് മോഹന്‍ലാലിന്റെ മാനേജര്‍ വിളിച്ചിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.