മലയാള സിനിമയുടെ എന്നുമാത്രമല്ല സാംസ്കാരിക കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയ വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതേസമയം ഇദ്ദേഹം ഇപ്പോൾ സംവിധായകൻറെ വേഷം കൂടി അണിയാൻ പോവുകയാണ്. വർഷങ്ങൾക്കു മുൻപാണ് ഈ പ്രഖ്യാപനം ഉണ്ടായത് എങ്കിലും പിന്നീട് കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങൾ കാരണം ഇത് നീണ്ടു പോവുകയായിരുന്നു.
അതേസമയം ഇപ്പോൾ ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ബറോസ് എന്നു പേരിട്ടിരിക്കുന്ന സിനിമ ഓണം റിലീസ് ആയി എത്താനാണ് പദ്ധതിയിടുന്നത്. സെപ്റ്റംബർ പന്ത്രണ്ടാം തീയതി ആയിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുക എന്നാണ് അറിയാൻ സാധിക്കുന്നത്.
2019 ഏപ്രിൽ മാസത്തിലാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. പിന്നീട് 2021 വർഷം മാർച്ച് മാസത്തിൽ ആയിരുന്നു സിനിമയുടെ ഒഫീഷ്യൽ ലോഞ്ച് നടന്നത്. ഏകദേശം 170 ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. മോഹൻലാൽ തന്നെയാണ് ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആണ് സിനിമ ഒരുങ്ങുന്നത്. ആൻറണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിക്കുന്നത്.
മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി സിനിമ ആയിരുന്നു മൈഡിയർ കുട്ടിച്ചാത്തൻ. ഈ സിനിമ സംവിധാനം ചെയ്തത് ജിജോ എന്ന വ്യക്തിയാണ്. ഇദ്ദേഹത്തിൻറെ കഥയെ ആസ്പദമാക്കിയാണ് ബറോസ് എന്ന സിനിമ ഒരുങ്ങുന്നത്. വലിയൊരു താരം തന്നെയുണ്ട് സിനിമയിൽ. നിരവധി സ്ഥാനിഷ് താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. വാസ്കോഡഗാമയുടെ നിധി കാക്കുന്ന ഭൂതം ആയിട്ടാണ് മോഹൻലാൽ ഈ സിനിമയിലെത്തുന്നത്.