സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും ആരാധകർക്ക് ഒരു ഹരമാണ്. അവരുടെ പ്രിയപ്പെട്ട താരങ്ങൾ ചെറുപ്പകാലത്ത് എങ്ങനെ ഇരുന്നു എന്നത് അറിയാൻ അവർക്ക് എന്നും ഒരു ഉത്സാഹം തന്നെയാണ്. ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ ഒരു സൂപ്പർതാരത്തിൻ്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ഇത് ആരാണെന്ന് കണ്ടുപിടിക്കാൻ നിങ്ങൾക്ക് കുറച്ച് വിഷമം വന്നേക്കാം.
താരം കൈ കുഞ്ഞായിരിക്കുമ്പോൾ ഉള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ എത്ര വലിയ ആരാധകൻ ആണെങ്കിൽ പോലും ഈ ചിത്രത്തിൽ നിന്നും താരത്തെ തിരിച്ചറിയാൻ കുറച്ചു പണി പെടും. എന്നാൽ ഇദ്ദേഹത്തിൻറെ കുട്ടിക്കാല ചിത്രങ്ങളെല്ലാം കണ്ടവർക്ക് താരത്തെ തിരിച്ചറിയാൻ വലിയ പ്രയാസം വന്നിട്ടില്ല. അതെ, മലയാള സിനിമയിലെ ഒരു താരരാജാവ് മോഹൻലാൽ ആണ് ചിത്രത്തിൽ ഉള്ളത്.
1979 വർഷത്തിൽ ആണ് മോഹൻലാൽ ആദ്യമായി ക്യാമറക്ക് മുൻപിൽ നിൽക്കുന്നത്. എന്നാൽ ആ ചിത്രം പിന്നീട് റിലീസ് ചെയ്തില്ല. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ആയിരുന്നു മോഹൻലാൽ സിനിമയിലേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി കോമഡി സിനിമകളിലൂടെ തിളങ്ങി. 1986 വർഷത്തിൽ പുറത്തിറങ്ങിയ ഒരു രാജാവിൻറെ മകൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഒരു താരപരിവേഷം മോഹൻലാലിനു ലഭിക്കുന്നത്. പിന്നീട് 35 വർഷക്കാലത്തോളം മലയാള സിനിമയുടെ താരരാജാവായി മോഹൻലാൽ തുടർന്നു.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉദയകൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹൻലാൽ വീണ്ടും ആക്ഷൻ റോളുകളിലേക്ക് മടങ്ങിപ്പോകുന്നു എന്ന സൂചനയാണ് ചിത്രം നൽകുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് വരിക്കാശ്ശേരി മനയിൽ പുരോഗമിച്ചു വരികയാണ്.