ന്യൂസിലൻഡ് രാജ്യത്ത് ഒരു കടുത്ത മത്സരം നടക്കുകയാണ്. ആ രാജ്യത്തെ ഏറ്റവും മികച്ച പൗരൻ ആരാണ് എന്ന് അറിയാനുള്ള ഒരു മത്സരം. എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന ഈ മത്സരം എന്നാൽ ഇത്തവണ വളരെ പ്രത്യേകത നിറഞ്ഞതാണ്. എന്നാൽ മത്സരാർത്ഥികളുടെ പട്ടികയിലുള്ള രണ്ട് പേരാണ് കാരണം – ഒന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ, മറ്റൊന്ന് മിറ്റൻസ് എന്ന് പേരുള്ള ഒരു പൂച്ച. സംഗതി കൗതുകകരം ആണെങ്കിലും സത്യമാണ്.
അങ്കോറ വിഭാഗത്തിൽപ്പെടുന്ന ഒരു ടർക്കിഷ് പൂച്ചയാണ് ഇത്. ന്യൂസിലാൻഡിലെ തെരുവുകളിൽ ഉടനീളം നടന്ന ഈ പൂച്ച കാണിച്ച് ഓരോ സാഹസികത പലരും സോഷ്യൽ മാധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോകൾ എല്ലാം വൈറലായതോടെ ആണ് ഈ പൂച്ച ഈ നാട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണി ആയത്. ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ എന്ന സ്ഥലത്താണ് ഈ പൂച്ചയെ കണ്ടുവരുന്നത്. ആരും പരിപാലിക്കുന്ന ഒരു പൂച്ച അല്ലെങ്കിലും ഇപ്പോൾ, ആയിരക്കണക്കിന് ആരാധകർ ആണ് മിറ്റൻസിന് ഉള്ളത്.
നിലവിൽ 56,000 ഫോളോവേഴ്സ് ഉള്ള ഒരു ഫേസ്ബുക്ക് പേജ് പൂച്ചയുടെ പേരിലുണ്ട്. പൂച്ചയ്ക്ക് നഗരത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള സിവിലിയൻ അവകാശം വെല്ലിങ്ടൺ മേയർ നൽകിയിട്ടുണ്ട്.
നടനും സംവിധായകനുമായ ടൈക്ക വൈറ്റിറ്റി, ഹാസ്യ താരവും മാനസികാരോഗ്യ വിദഗ്ധനുമായ മൈക്ക് കിംഗ് എന്നിവരാണ് ഇതിനു മുൻപ് ന്യൂസിലൻഡിലെ ഈ ബഹുമതി വിജയിച്ചവർ. കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടഞ്ഞുനിർത്തിയ രാജ്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ന്യൂസിലൻഡ് ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും തന്നെ മത്സരത്തിൽ ഉണ്ട്. ഇവരെ മറികടന്നുകൊണ്ട് ഒരു പൂച്ച ന്യൂസിലൻഡ് സിറ്റിസൺ ഓഫ് ദ ഇയർ ആകുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും.