ഇന്ത്യക്കാരുടെ എല്ലാം അഭിമാനമായി മാറിയിരിക്കുകയാണ് മീരാഭായി ചാനു. ടോക്കിയോയിൽ ഇപ്പോൾ ഒളിമ്പിക്സ് നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസമായിരുന്നു ഇന്ന് കഴിഞ്ഞത്. ആദ്യദിവസം തന്നെ ഇന്ത്യയ്ക്ക് ഒരു സിൽവർ മെഡൽ കിട്ടിയിരിക്കുകയാണ്. മീരാഭായി ചാനു എന്ന വ്യക്തിയാണ് മെഡൽ നേടി കൊണ്ട് 130 കോടി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയിരിക്കുന്നത്.
മെഡൽ നേടിയ ഉടനെ തന്നെ മീരാഭായി നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു – “ആദ്യം തന്നെ എനിക്ക് പോയി ഒരു പിസാ കഴിക്കണം. ഞാൻ കുറെ കാലമായി അത് കഴിച്ചിട്ട്. ഞാൻ എന്തായാലും ഇന്ന് കുറെ പിസ കഴിക്കും”. ഇതിന് മറുപടിയായി ഡോമിനോസ് ഇന്ത്യ പറഞ്ഞത് ഇങ്ങനെയാണ്. ട്വിറ്ററിൽ ആയിരുന്നു ഇവർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
“അഭിനന്ദനങ്ങൾ മീരാബായ് ചാനു. 100 കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ അഭിമാനമാണ് നിങ്ങൾ നേടിയിരിക്കുന്നത്. നിങ്ങൾക്ക് ഇനി ജീവിതകാലം മുഴുവൻ ഡോമിനോസിൽ നിന്നും ഞങ്ങൾ പിസ നൽകുവാൻ താല്പര്യപ്പെടുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ” – ഇതായിരുന്നു ഡോമിനോസ് ഇന്ത്യ ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി അടക്കമുള്ളവർ ആണ് താരത്തെ അഭിനന്ദിച്ചത്. 49 കിലോ വെയിറ്റ് ലിഫ്റ്റിംങ്ങിൽ ആണ് താരം സിൽവർ മെഡൽ നേടിയത്. മണിപ്പൂർ സ്വദേശിയാണ് താരം. 26 വയസ്സാണ് താരത്തിന്. 202 കിലോ ഭാരമാണ് താരം തൂക്കിയത്. ചൈനയാണ് ഗോൾഡ് മെഡൽ നേടിയത്. 210 കിലോ ആയിരുന്നു ഇവർ തൂക്കിയത്.