spot_img

ലോക കപ്പിന് മുകളിൽ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണഞ്ഞ് ഓസ്ട്രേലിയൻ താരം മിച്ചല്‍ മാർഷ്: രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ

അഹമ്മദാബാദ്: ലോക കപ്പിന് മുകളിൽ രണ്ടു കാലുകളും കയറ്റിവെച്ച് ബിയര്‍ നുണഞ്ഞ് ഓസ്ട്രേലിയൻ താരം മിച്ചല്‍ മാർഷ്. ഓസ്ട്രേലിയ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിൽ നിന്നും പുറത്ത് വരുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുന്നത്.

സോഷ്യൽ മീഡിയയിൽ എത്തിയ ചിത്രം വലിയ വിമർശനം ആണ് ഏറ്റുവാങ്ങുന്നത്.
മാര്‍ഷിന്‍റെ നടപടി ലോകകപ്പ് കിരീടത്തെ അപമാനിക്കുന്നാണന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാൽ ഓസ്ട്രേലിയൻ ടീമിനെ ന്യായീകരിച്ചും നിരവധി പേര് എത്തുന്നുണ്ട്.
ഓരോ ടീമിനും ഒരോ സംസ്കാരമുണ്ടെന്നും ഓസ്ട്രേലിയന്‍ സംസ്കാരം അനുസരിച്ച് അത് തെറ്റാവില്ലെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പത്ത് തുടര്‍ ജയങ്ങളുമായി ഫൈനലിലെത്തിയെ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ആറാം കിരിടം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ വിജയം അനാസായമാക്കിയത്. മര്‍നസ് ലബുഷെയ്ന്‍ (58*) നിര്‍ണായക പിന്തുണ നല്‍കി.

More from the blog

ആ ഓഡിയോ എന്റെ കൈയ്യിലുണ്ട്. അതിരുവിട്ടാൽ ഞാൻ എല്ലാ പരസ്യപ്പെടുത്തും. കൊല്ലാൻ വേണ്ടി അയാൾ പിന്നാലെയുണ്ട്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് സുപരിചിതയാണ് ദീപ്തി സീതത്തോട്.അതെ സമയം സ്വകാര്യ ജീവിതത്തിൽ താൻ ഒരുപാട് കഷ്ടതകൾ നേരിടുന്ന ആളാണെന്ന് അടുത്തിടയ്ക്കാണ് താരം പറഞ്ഞത്. താനും ഭർത്താവും വേർപിരിയാൻ പോകുന്നു എന്ന കാര്യം...

കഴിഞ്ഞ 17 വര്‍ഷമായി മുടങ്ങാത്ത കാഴ്ച; ഇത്തവണയും തളി ശിവ ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് കൂടാന്‍ എത്തി പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും-മലയാളത്തിന്റെ നന്മയുള്ള കാഴ്ച

മലപ്പുറം: വേങ്ങര തളി ശിവ ക്ഷേത്രത്തില്‍ നടക്കുന്ന അയ്യപ്പന്‍ വിളക്ക് മഹോത്സവത്തില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ...

ഇരു കൈകളുമില്ല, കാലുകള്‍ കൊണ്ട് വാഹനമോടിച്ച് ലൈസന്‍സ് നേടി ജിലുമോള്‍, ലൈസന്‍സ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍, ഏഷ്യയിലാദ്യമായി ലൈസന്‍സ് നേടുന്നതും ജിലുമോള്‍

ഇരു കൈകളുമില്ലാതെ കാലുകള്‍ കൊണ്ടുമാത്രം വാഹനമോടിച്ച് ലൈസന്‍സ് നേടിയ ഇടുക്കി സ്വദേശിനിയായ ജിലുമോള്‍ക്ക് ലൈസന്‍സ് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ ചിത്രങ്ങള്‍ മന്ത്രി എംബി രാജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇരു കൈകളുമില്ലാതെ കാലുകള്‍...

പരക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുത് : വിജയകാന്തിന്റെ ആരോഗ്യ നിലയുടെ പുതിയ റിപ്പോർട്ട്‌ ഇങ്ങനെ, ആശുപത്രിയിൽ നിന്നുള്ള ചിത്രം

നടനും രാഷ്ട്രീയ നേതാവുമായ വിജയ് കാന്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടൻ ജീവൻ നിലനിർത്തുന്നത് എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ ഈ വാർത്തകൾ വ്യാജമാണ്...