പുരുഷശരീരത്തിൽ പെൺകുട്ടികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന 5 ഭാഗങ്ങൾ ഏതൊക്കെ ആണെന്ന് അറിയുമോ?

പെൺകുട്ടികളുടെ മനസ്സ് വായിക്കുന്നതിൽ പുരുഷന്മാർ അമ്പേ പരാജയമാണ്. സംശയമുള്ള എന്തെങ്കിലുമൊരു കാര്യം പെൺകുട്ടികളോട് തുറന്ന് ചോദിക്കാൻ പുരുഷന്മാർക്ക് മടിയാണ്. അതുകൊണ്ട് ചിലർ അത് മറ്റ് ആൺകുട്ടികളോട് ചോദിക്കും. അവർ നൽകുന്ന എന്ത് മണ്ടൻ ഉത്തരവും ശരിയാണെന്ന് അവർ കരുതും. ഇതിനുപുറമേ സ്വന്തം ഫാൻ്റസി കൂടി ചേർത്ത് കൂടുതൽ മണ്ടത്തരങ്ങൾ അവർ സ്വയം ഊഹിച്ച് എടുക്കും. പുരുഷശരീരത്തിൽ പെൺകുട്ടികൾക്ക് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന 5 ശരീരഭാഗങ്ങൾ ഏതൊക്കെയാണ് എന്ന് അറിയുമോ? അറിയില്ലെങ്കിൽ അറിയില്ല എന്ന് തന്നെ പറയണം. എന്നിട്ട് പെൺകുട്ടികൾ അതിനു നൽകുന്ന ഉത്തരം താഴെ വായിക്കുക.

5. തോളും പുറവും

2013 വർഷത്തിൽ നാഷണൽ അക്കാദമി ഓഫ് സയൻസസ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ നടത്തിയത്. നിങ്ങളുടെ തോളും പുറംഭാഗവും പെൺകുട്ടികളെ ആകർഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവർ നല്ല രീതിയിൽ നിലനിർത്താൻ ശ്രമിക്കുക. ജിമ്മിൽ പോകുന്നത് പറ്റുമെങ്കിൽ പതിവാക്കുക. അതല്ലെങ്കിൽ നല്ല രീതിയിൽ വർക്ക്ഔട്ട് ചെയ്യുക.

4. വായ

യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ പ്രൊഫസർ ജെസീക്ക ട്രേസി ആണ് ഈ കണ്ടെത്തൽ നടത്തിയത്. വായ എന്ന് കേട്ട ഉടനെ ചിരി എന്ന വാക്കുമായി അതിനെ ബന്ധപ്പെടുത്തുവാൻ വരട്ടെ. വായ പെൺകുട്ടികളെ ആകർഷിക്കുന്നതിൽ ഒരു പ്രധാനഘടകമാണ് എങ്കിലും അവർക്ക് ചിരിക്കുന്ന പുരുഷന്മാരെ അധികം ഇഷ്ടമല്ല എന്നാണ് പഠനം സൂചിപ്പിക്കുന്നത്. കുറച്ചു “മുരടൻ” സ്വഭാവമുള്ള പുരുഷൻമാർ ആണ് പെൺകുട്ടികളെ കൂടുതൽ ആകർഷിക്കുന്നത്.

3. കൈകൾ

പുരുഷന്മാരെ ആകർഷിക്കുന്ന സ്ത്രീകളുടെ ശരീരഭാഗങ്ങൾ എടുക്കുകയാണെങ്കിൽ അതിൽ കൈകൾ എന്ന വാക്ക് നമുക്ക് ചിലപ്പോൾ കാണാൻ സാധിക്കുകയില്ല. സ്ത്രീകളുടെ കാര്യത്തിൽ അത് അങ്ങനെയല്ല. പുരുഷന്മാരുടെ കൈകൾ സ്ത്രീകളെ വലിയ രീതിയിൽ ആകർഷിക്കുന്നതിൽ ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ മികച്ച ബൈസെപ്സ് ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും.

2. കണ്ണുകൾ

മികച്ച കണ്ണുകളുള്ള ആൺകുട്ടികളെ പെൺകുട്ടികൾക്ക് വലിയ ഇഷ്ടമാണ്. എന്നാൽ എന്താണ് “മികച്ചത്” എന്നത് ഓരോ പെൺകുട്ടികൾക്കും ഓരോ പോലെ ആയിരിക്കും. അതായത് ചിലർക്ക് വലിയ കണ്ണുകളുള്ളവരെ ആയിരിക്കും ഇഷ്ടം, വേറെ ചിലർക്ക് മീഡിയം സൈസ് കണ്ണുകളുള്ളവരെ ആയിരിക്കും ഇഷ്ടം. കണ്ണിൻറെ നിറം, ആകൃതി, പൊസിഷനുകൾ എന്നിവയെ സംബന്ധിച്ച് എല്ലാം ഓരോ പെൺകുട്ടികൾക്കും പല അഭിപ്രായങ്ങൾ ആയിരുന്നു. എങ്കിലും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പെൺകുട്ടികളും രണ്ടാം സ്ഥാനം നൽകിയത് കണ്ണുകൾക്ക് ആണ്.

1. നെഞ്ച്

പെൺകുട്ടികളെ ഏറ്റവുമധികം ആകർഷിക്കുന്ന പുരുഷന്മാരുടെ ശരീരഭാഗം ഏതാണ് എന്ന ചോദ്യത്തിന് ഇനി നിങ്ങൾക്ക് ധൈര്യമായി ഉത്തരം പറയാം. നെഞ്ച് ആണ് അത്. നാലിലൊന്ന് സ്ത്രീകളാണ് പുരുഷന്മാരുടെ നെഞ്ചാണ് തങ്ങളെ ഏറ്റവുമധികം ആകർഷിക്കുന്നത് എന്ന് പറഞ്ഞത്. 13 ശതമാനം പെൺകുട്ടികൾ വയർ എന്ന ഉത്തരവ് നൽകിയിരുന്നു. അതായത് നെഞ്ചിന് താഴേക്കുള്ള ഭാഗം.