വീണ്ടും പഴയതുപോലെ സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് നടി മേഘ്നരാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം നടിയെ തളര്‍ത്തിയിരുന്നു. നടി അമ്മയാകാന്‍ ഒരുങ്ങി നില്ക്കുന്ന സമയത്തായിരുന്നു ആ ദുഃഖ വാര്‍ത്ത എത്തിയത്. ഈ സമയത്തെല്ലാം പ്രേക്ഷകര്‍ മേഘ്നയ്ക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ മരണവാര്‍ത്ത ആരാധകരെയും ഒന്നടങ്കം വേദനയിലാക്കിയിരുന്നു. മകന് ജനിച്ച ശേഷം അവനൊപ്പെ ചേര്‍ന്ന് കളിയും ചിരിയുമായി ആയി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ് ഈ താരം.
കുഞ്ഞിന്റെ ഓരോ വിശേഷങ്ങള്‍ പോലും വലിയ ആഘോഷമാക്കാറുണ്ട് നടി. ഈ അടുത്തായിരുന്നു മകന്റെ ഒന്നാം പിറന്നാള്‍. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗംഭീരമായി തന്നെ പിറന്നാള്‍ ആഘോഷിച്ചു. ഇതിന്റെ ചിത്രവും വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനിടെ താന്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന സന്തോഷവാര്‍ത്തയും മേഘ്ന അറിയിച്ചിരുന്നു.
ഇപ്പോഴിതാ മഞ്ഞ വസ്ത്രമണിഞ്ഞ കൊണ്ടുള്ള പുത്തന്‍ ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ക്കും ആരാധകരില്‍ നിന്ന് നല്ല സപ്പോര്‍ട്ട് ആണ് ലഭിക്കുന്നത് . വസ്ത്രത്തിന് ചേരുന്ന കമ്മലും താരം അണിഞ്ഞിട്ടുണ്ട്. സുന്ദരിക്കുട്ടി എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്.
യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മേഘ്ന രാജ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു. മലയാളത്തില്‍ വാരിക്കൂട്ടി ചിത്രങ്ങള്‍ ചെയ്തില്ലെങ്കിലും ഇവിടെയും മേഘ്നക്ക് ആരാധകര്‍ ഏറെയാണ്.