സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഇപ്പോള്‍ മീനാക്ഷി ചിത്രങ്ങള്‍. ഇതുവരെ സിനിമകളിലൊന്നും താരം അഭിനയിച്ചില്ലെങ്കിലും ഈ താരപുത്രിക്കും നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മീനാക്ഷിയുടെ വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തന്റെ അടുത്ത സുഹൃത്ത് ആയിഷയുടെ കല്യാണത്തിന് മീനാക്ഷി എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഇവ.
വിവാഹത്തിന്റെ എല്ലാ ആഘോഷ പരിപാടിയിലും മീനാക്ഷി ഉണ്ടായിരുന്നു നല്ല കളര്‍ ഫുള്‍ വസ്ത്രം ധരിച്ചാണ് മീനാക്ഷി വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെയുള്ള സംഗീതവിരുന്നില്‍ മീനാക്ഷിയുടെയും സംഘത്തിന്റെയും ഡാന്‍സും ഉണ്ടായിരുന്നു. നടി നമിത പ്രമോദിനൊപ്പമാണ് മീനാക്ഷി ഡാന്‍സ് കളിച്ചത്. ആദ്യമായാണ് പ്രേക്ഷകരും മീനാക്ഷിയുടെ ഡാന്‍സ് കാണുന്നത്.
ഇതിന് പിന്നാലെയാണ് തന്റെ വേറിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. ഇപ്പോഴും താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്ന് കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരപുത്രിയുടെ ചിത്രങ്ങളെല്ലാം ഗ്രൂപ്പ് പേജുകളിലൂടെയാണ് പ്രചരിക്കുന്നത്.
നേരത്തെ വിവാഹത്തിന് പങ്കെടുത്ത ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന്റെ എല്ലാ ചടങ്ങിലും ദിലീപും കാവ്യയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഈ ചിത്രങ്ങളെല്ലാം വൈറലായിരിക്കേ ഇപ്പോള്‍ മീനാക്ഷിയുടെ മറ്റൊരു ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് പകര്‍ത്തിയ ചിത്രമാണ് ഇത്. ചിത്രത്തില്‍ മീനാക്ഷിയെ കാണാന്‍ അതി മനോഹരമായിട്ടുണ്ട്.
അടുത്തിടെയാണ് താരപുത്രി സോഷ്യല്‍ മീഡിയയില്‍ സജീവം ആകുന്നത്. തന്റെ പ്രിയപെട്ടവരുടെ ചിത്രങ്ങള്‍ പങ്ക് വച്ചും, പ്രിയ സുഹൃത്തുകള്‍ക്ക് മറുപടി നല്‍കിയും മീനാക്ഷി പ്രേക്ഷകരില്‍ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ ദിവസം നമിത പങ്ക് വച്ച ഒരു ചിത്രത്തിലും മറുപടിയുമായി മീനാക്ഷി എത്തുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ട് കാണാനില്ല.