കുറച്ച് ദിവസമായി താരപുത്രി മീനാക്ഷി ദിലീപ് ആയിരുന്നു സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍. ആയിഷയുടെ വിവാഹത്തിന് പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വൈറലായതോടെയാണ് താരത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയത്. പച്ചയും മഞ്ഞയും ചുവപ്പും വസ്ത്രങ്ങളണിഞ്ഞുള്ള മീനാക്ഷി ചിത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. സിനിമയില്‍ അഭനയിച്ചില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷിയുടെ ചിത്രം ആരാധകര്‍ കാണുന്നത്. ഒരു പക്ഷേ താരത്തിന്റെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് ഇത് ആദ്യമായി ആവും. നാദിര്‍ഷായുടെ മകളുടെ കല്യാണത്തോട് അടുപ്പിച്ച് നിരവധി ചടങ്ങുകള്‍ നടത്തിയിരുന്നു. ഒരു ഉത്സവം തന്നെയായിരുന്നു ആയിഷയുടെ കല്യാണം. മീനാക്ഷിയും നമിതയും ആയിഷയും നല്ല സുഹൃത്തുക്കളാണ്. മുന്‍പ് ഇവര്‍ ഒന്നിച്ചുള്ള ടിക് ടോക് വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിനും ഈ താരങ്ങള്‍ തന്നെയായിരുന്നു സ്റ്റാര്‍.
വിവാഹവും ആഘോഷങ്ങളും കഴിഞ്ഞെങ്കിലും മീനാക്ഷിയുടെ ചിത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോള്‍ മീനാക്ഷിയെക്കുറിച്ച് എഴുതിയ കുറിപ്പാണ് വൈറലാവുന്നത്. മേക്കപ്പ് കലാകാരനായ ഉണ്ണി പിഎസ് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍ ഇപ്പോഴുമെന്നായിരുന്നു ഉണ്ണി കുറിച്ചത്. ആയിഷയുടെ വിവാഹ ദിവസം മീനാക്ഷിയെ അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു.
പോസ്റ്റിനൊപ്പം ചിത്രവും ഉണ്ണി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ചിത്രവും പോസ്റ്റുമെല്ലാം തരംഗമായിരിക്കുകയാണ്. നേരത്തെ കാവ്യ മാധവനെ അണിയിച്ചൊരുക്കിയതും ഉണ്ണി ആയിരുന്നു. കാവ്യയെ കൂടാതെ മറ്റു സിനിമാ താരങ്ങളെ അണിയിച്ചൊരുക്കിയും ഉണ്ണി ശ്രദ്ധിക്കപ്പെട്ടിരുന്നു.