കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായി മാറിയ വാര്‍ത്തയായിരുന്നു നടന് ധനുഷും നടി മീനയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത. നടന് ബെയില്‍വാന്‍ രംഗനാഥന് ആണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് വെളിപ്പെടുത്തിയത്.
ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് എന്നായിരുന്നു ബെയില്‍വാന്‍ രംഗനാഥന് പറഞ്ഞത്.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഈ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത വിവാഹ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടി മീന.
എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നം,’ മീന പ്രതികരിച്ചു.
ഇതോടെ മീന ധനുഷ് വിവാഹ വാര്‍ത്തയ്ക്ക് അവസാനം വന്നിരിക്കുകയാണ്. അതേസമയം വിവാഹ വാര്‍ത്തയോട് ധനുഷ് പ്രതികരിച്ചിട്ടില്ല. വിദ്യാസാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്.
സന്തുഷ്ടരായി ജീവിക്കുന്നതിനിടയില്‍ 2022 മാര്‍ച്ച് അവസാനത്തോടെ മീനയുടെ ഭര്‍ത്താവിന് ശ്വാസകോശ അണുബാധയുണ്ടായി. പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി ആശുപത്രിയില്‍ കിടന്ന വിദ്യാസാഗര്‍ 2022 ജൂണിലാണ് മരിക്കുന്നത്.