താരങ്ങളെപ്പോലെ താരങ്ങളുടെ മക്കളുടെ വിശേഷങ്ങളും എന്നും അറിയാൻ പ്രേക്ഷകർക്ക് കൗതുകം കൂടുതലാണ്. ഇപ്പോൾ ആ കൗതുകത്തിന് ആക്കം കൂട്ടുകയാണ് സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകളായ വിസ്മയ മോഹൻലാൽ. ലോക്ക് ഡൗൺ സമയങ്ങളിൽ പ്രണവ് മോഹൻലാലും,മോഹൻലാലും ഭാര്യ സുചിത്രയും ചെന്നൈയിൽ ആയിരുന്നുവെങ്കിൽ മകൾ വിസ്മയ തായ്ലൻഡിൽ ആയിരുന്നു.
അച്ഛനായ മോഹൻലാൽ ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെ കർക്കശക്കാരൻ ആയിരുന്നുവെങ്കിൽ മകൾ വിസ്മയ എന്ന് വിളിക്കുന്ന മായ ഒട്ടും അങ്ങനെയായിരുന്നില്ല എന്നാൽ പടികൾ കയറാൻ പോലും ബുദ്ധിമുട്ട് അനുഭവിച്ച വിസ്മയ ശരീരഭാരം 22 കിലോഗ്രാം കുറച്ചുകൊണ്ടാണ് ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തടി കുറഞ്ഞതിന്റെ ഫോട്ടോസുകൾ അപ്ലോഡ് ചെയ്തിരിക്കുന്ന വിസ്മയ വളരെ സന്തോഷത്തോടെയാണ് ആണ് വലിയ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
‘തായ്ലാൻഡിലേക്ക് വരുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു ഭാരം കുറയ്ക്കണമെന്ന് ചിന്ത മാത്രമായിരുന്നു.കാരണം പടികൾ കയറുമ്പോൾ ഞാൻ ക്ഷീണിച്ചിരുന്നു. ഇപ്പോൾ വളരെ സന്തുഷ്ടയാണെന്നും ഈ യാത്ര വലിയ സാഹസം ആയിരുന്നുവെന്നും മായ പറയുന്നു. ഞാൻ തായ്ലാൻഡിൽ ചെയ്ത ഓരോ കാര്യങ്ങളും എടുത്തു പറയാൻ വിസ്മയം മാറുന്നില്ല മോ തായി പരിശീലിച്ചു വലിയ കുന്നുകൾ ഹൈക്ക് ചെയ്തു ഇത്രയും കാര്യങ്ങൾ ചെയ്യാൻ ലോകത്ത് മനോഹരമായ മറ്റൊരു ഇടം ഇല്ലെന്നും പറയുന്നു.
ശരീരഘടന മാറ്റിമറിച്ച ടോണി എന്ന കോച്ചിനെ തൻറെ ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയാനും മടിക്കുന്നില്ല. തനിക്ക് പരിക്ക് പറ്റുമ്പോൾ പിന്മാറാൻ ഇരുന്ന തൻറെ ലക്ഷ്യത്തെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന ടോണി ആയിരുന്നു. വേദന അനുഭവിച്ച എനിക്ക് വയ്യ എന്ന് പറയുമ്പോൾ പറ്റില്ലെന്ന് പറഞ്ഞു തന്നെ മുന്നോട്ട് നയിച്ചത് അദ്ദേഹമായിരുന്നു. ജീവിതത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്താനും ആളുകൾ പരിചയപ്പെടാനും സ്വന്തം പരിമിതികൾ മറികടന്ന് ജീവിക്കാനും താൻ പഠിച്ച സ്ഥലം ആണെന്ന് മായ പറയുന്നു. വീണ്ടും ഇവിടെ മടങ്ങി വരും എന്നു പറഞ്ഞുകൊണ്ടാണ് വിസ്മയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.