ഐപിഎല്‍ പതിനഞ്ചാം സീസണ് തുടങ്ങും മുമ്പ് ലക്നൗ സൂപ്പര്‍ ജയന്റ്സിന് തിരിച്ചടി. കൈമുട്ടിന് പരുക്കേറ്റ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്‍ സീസണില്‍ കളിക്കാനാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റ വുഡിന് ഐപിഎല്‍ നഷ്ടമാകുമെന്നാണ് റിപ്പോർട്.
ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് മാര്‍ക് വുഡിനെ ലക്നോ സൂപ്പര്‍ ജയന്റ്സ് പാളയത്തിലെത്തിച്ചത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 17 ഓവര്‍ മാത്രമേ പരുക്കുമൂലം വുഡിന് എറിയാനായുള്ളൂ. ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന ലക്നോ ഫ്രാഞ്ചൈസിക്ക് വുഡിന്റെ അസാന്നിധ്യം തിരിച്ചടിയാവും. ആന്‍ഡി ഫ്ലവര്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ നായകന് കെ എല്‍ രാഹുലാണ്.
വാങ്കഡയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് തുടക്കമാകുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്.