ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ മമ്മൂട്ടിയെ തല്ലിയ ആ പയ്യനെ ഓർമ്മയുണ്ടോ? അദ്ദേഹം ഇപ്പോൾ എന്തു ചെയ്യുന്നു എന്നറിയുമോ? മലയാളത്തിലെ പ്രശസ്ത നടിയുടെ ഭർത്താവ് കൂടിയാണ്!

ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. ബിജുമേനോൻ, മോഹിനി, ദിവ്യ ഉണ്ണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിൽ ബാലതാരമായി എത്തിയ വ്യക്തിയാണ് വിഷ്ണു. ബിജുമേനോന്റെ മകൻ ആയിട്ടാണ് ഇദ്ദേഹം എത്തിയത്.

ചിത്രത്തിൽ ഇദ്ദേഹം മമ്മൂട്ടിയുടെ കഥാപാത്രത്തെ തല്ലുന്ന ഒരു രംഗമുണ്ട്. ഇത് ചിത്രത്തിൽ തന്നെ ശ്രദ്ധ നേടിയ രംഗങ്ങളിൽ ഒന്നാണ്. എന്നാൽ പിന്നീട് അധികം ചിത്രങ്ങളിൽ ഒന്നും താരം അഭിനയിച്ചില്ല. അന്നത്തെ മാസ്റ്റർ വിഷ്ണു ഇപ്പോൾ ഡോക്ടർ വിഷ്ണു ഗോപാൽ ആണ്. എന്നാൽ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ട്.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

വിഷ്ണു വിവാഹം ചെയ്തിരിക്കുന്നത് മലയാളത്തിലെ ഒരു പ്രശസ്ത നടിയെ ആണ്. ആ നടി ആരാണെന്ന് അറിയുമോ? മലയാളികളുടെ പ്രിയങ്കരിയായ ശില്പ ബാല ആണ് അത്. ഒരു നടി എന്നതിലുപരി അവതാരക കൂടിയാണ് ശില്പ. ഒരുപക്ഷേ ആരാധകർക്ക് ഇതൊരു സർപ്രൈസ് ആയിരിക്കും.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

വിഷ്ണുവിന്റെ കഥാപാത്രത്തെക്കുറിച്ച് ലാൽ ജോസിനെ ഓർമിപ്പിച്ചത് നടി ശില്പാ ബാലയായിരുന്നു ഒരു ടിവി പരിപാടിയിൽ. വിഷ്ണു മെഡിസിന് പഠിച്ചത് വരെയുള്ള കാര്യങ്ങൾ അറിയാമായിരുന്നു എന്നും എന്നാൽ ശില്പയെ വിവാഹം ചെയ്തത് അറിയില്ല എന്നും ലാൽ ജോസ് പറയുന്നു. ഇതിൻറെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)