Film News

മരക്കാർ നിങ്ങൾ ഉദ്ദേശിക്കുന്ന സിനിമ അല്ല – റിവ്യൂ വായിക്കാം

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ് മണിക്കൂറുകൾക്ക് മുൻപ് കഴിഞ്ഞത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ ആയിരക്കണക്കിന് തിയേറ്ററുകളിലാണ് പ്രദർശനം ആരംഭിച്ചത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിക്കുന്ന ചിത്രം ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ലോകമെമ്പാടും ആയിരക്കണക്കിന് സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ മലയാളം റിവ്യൂ വായിക്കാം.

- Advertisement -

ഒരു എപ്പിക് പീരിയഡ് വാർ ഡ്രാമ ഫിലിം കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് മരക്കാർ – അറബിക്കടലിൻ്റെ സിംഹം. പതിനാറാം നൂറ്റാണ്ടിലാണ് സിനിമയുടെ കഥ നടക്കുന്നത്. സാമൂതിരി രാജാവിൻ്റെ കടൽ സൈന്യത്തിൻറെ തലവനാണ് കുഞ്ഞാലി മരക്കാർ നാലാമൻ. ഇദ്ദേഹത്തിൻറെ കഥയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പ്രധാനമായ രണ്ടു വെല്ലുവിളികൾ ആയിരുന്നു സംവിധായകൻ നേരിട്ടത് – ഒന്ന് ഈ ചരിത്ര പുരുഷനെ കുറിച്ച് വേണ്ടത്ര രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. ലഭ്യമായ രേഖകൾ പലതും അവ്യക്തമോ പരസ്പരവിരുദ്ധമോ ആയിരുന്നു. അതുകൊണ്ടുതന്നെ സംവിധായകൻറെ ഭാവന ആണ് പല സീനുകളിലും തെളിഞ്ഞു കാണുന്നത്. ഒരേസമയം സിനിമയുടെ കലാമൂല്യം കൈവിടാതെ സിനിമയിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന കോടികൾ പരമാവധി തിരിച്ചുപിടിക്കുക എന്ന ദൗത്യം വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ നിർവഹിച്ചിട്ടുണ്ട്.

ഉറുമി എന്ന സിനിമയുടെ കഥാപരിസരവും ആയി ചെറുതല്ലാത്ത സാമ്യം ചിത്രത്തിൻറെ കഥയിലുണ്ട്. വൈദേശികരായ പോർച്ചുഗീസുകാരെ നേരിടുന്ന തദ്ദേശീയ സ്വാതന്ത്ര്യ സമര നായകരുടെ കഥയാണ് രണ്ടു ചിത്രവും പറഞ്ഞത്. എന്നാൽ രണ്ടു സിനിമയും പ്രവർത്തിക്കുന്നത് രണ്ട് തലങ്ങളിലാണ്. ഉറുമി ഒരു ഇമോഷണൽ ബാഗ്രൗണ്ട് ഉള്ള ചിത്രം ആയിരുന്നു എങ്കിൽ മരക്കാർ കുറച്ചുകൂടി വലിയ ക്യാൻവാസിൽ എടുത്ത ഒരു അത്ഭുതം തന്നെയാണ്.

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് അതിൻറെ പ്രൊഡക്ഷൻ ഡിസൈൻ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ട് ഡയറക്ടർ ആയിട്ടുള്ള സാബു സിറിൽ ആണ് സിനിമയുടെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇതാണ് സിനിമയുടെ ആത്മാവ് എന്ന് നിസംശയം പറയാം. പതിനാറാം നൂറ്റാണ്ടിൽ നടക്കുന്ന സംഭവഗതികൾ നമ്മുടെ കണ്മുന്നിൽ അതുപോലെ പുനരവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ സിനിമയെ ഇത്രത്തോളം ആസ്വാദ്യം ആക്കിയത് അദ്ദേഹത്തിൻറെ കലാസംവിധാനമാണ് എന്ന് പറയാതെ വയ്യ. ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നതും സാബു സിറിൽ തന്നെ.

ഒരു സംവിധായകൻ എന്ന നിലയിൽ ഓരോ ഫ്രെയിമിലും പ്രിയദർശൻ്റെ കയ്യൊപ്പ് തെളിഞ്ഞുകാണാം. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഐഡൻറിറ്റി സംവിധായകൻ നൽകിയിട്ടുണ്ട്. വളരെ മികച്ച രീതിയിൽ ആണ് എല്ലാ കഥാപാത്രങ്ങളെയും സംവിധായകൻ ഡ്രാഫ്റ്റ് ചെയ്തിട്ടുള്ളത്. കഥാപാത്രങ്ങളെല്ലാം മികച്ചത് തന്നെ ആണെങ്കിലും പല കലാകാരന്മാരുടെയും പ്രകടനം കാലഘട്ടത്തിന് അനുസൃതമായ അല്ലാത്ത രീതിയിൽ അനുഭവപ്പെട്ടു എന്നതുമാത്രമാണ് ചെറിയ രീതിയിൽ കല്ലുകടിയായി തോന്നിയത്. പല കഥാപാത്രങ്ങളെയും കഥാപാത്രങ്ങളായി കാണുവാൻ സാധിക്കുന്നില്ല, മറിച്ച് നമുക്ക് ആദ്യമേ തന്നെ പരിചയമുള്ള മുകേഷ് ആയിട്ടും, ഇന്നസെൻറ് ആയിട്ടും, ഗണേഷ് കുമാർ ആയിട്ടും ഒക്കെ ആണ് നമുക്ക് അനുഭവപ്പെടുന്നത്.

ഈ സിനിമയെ ഒരു കൊമേഴ്സ്യൽ പ്രോഡക്ട് ആയി നോക്കിയാലും ഒരു കലാസൃഷ്ടി ആയി നോക്കിയാലും, അതിൻറെ നട്ടെല്ല് എന്നു പറയുന്നത് ചിത്രത്തിലെ നായകൻ മോഹൻലാൽ തന്നെയാണ് എന്ന് നിസംശയം പറയാം. മോഹൻലാൽ എന്ന നടൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നാണ് നമുക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അതുപോലെതന്നെ വലിയ ഒരു താരനിരയും ചിത്രത്തിൽ. ഇവരുടെ എല്ലാം പ്രകടനമാണ് ചിത്രത്തെ അതിഗംഭീരം ആക്കി മാറ്റുന്നത്. മോഹൻലാലിനെ പോലെ തന്നെ മകൻ പ്രണവ് മോഹൻലാലും വളരെ മികച്ച അഭിനയം തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവരുടെ പെർഫോമൻസ് എല്ലാം അതി ഗംഭീരം ആയിട്ടുണ്ട്.

സിനിമയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയ കാസു നെട, സുമ്രെട് മൗൺഗുപ്ത്, ബി ത്യാഗരാജൻ എന്നിവർ പ്രത്യേക പരാമർശമർഹിക്കുന്നു. തീർച്ചയായും തിയേറ്ററുകളിൽ നിന്നും ഒന്നിലധികം തവണ അനുഭവിച്ചറിയേണ്ട ദൃശ്യ വിസ്മയം തന്നെയാണ് മരക്കാർ. എന്തിരൻ എന്ന സിനിമ തമിഴ് സിനിമയ്ക്ക് എങ്ങനെ ആയിരുന്നുവോ, ബാഹുബലി തെലുങ്കിന് എങ്ങനെ ആയിരുന്നുവോ, കെജിഎഫ് കന്നടയ്ക്ക് എങ്ങനെ ആയിരുന്നുവോ, അതുപോലെയാണ് മരയ്ക്കാർ മലയാളസിനിമയ്ക്ക് എന്ന് നിസ്സംശയം പറയാം. ഇത് ഒരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന ഒരുപാട് ബിഗ് ബഡ്ജറ്റ് സിനിമകളിലേക്ക് ഉള്ള ആദ്യത്തെ ചുവടുവെപ്പ്.

mixindia

Recent Posts

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

57 mins ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

5 hours ago

പുറത്തിറങ്ങിയാൽ ശരിക്കും ജാസ്മിന്റെ കാര്യം കഷ്ടമാണ്.ജാസ്മിന്റെ മുന്നക്കയും അഫ്‌സലിനെയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അറിയാം

മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ജാസ്മിന്റെ വ്യക്തിജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും…

5 hours ago

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ്…

6 hours ago

ഈ നാടിന് ഇതെന്തു പറ്റി?കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്,സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സാന്ദ്ര തോമസ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പോസ്റ്റ് ആണ് ശ്രദ്ധേയ മാവുന്നത്.പോസ്റ്റിന്റെ…

6 hours ago

എന്നെ അടിക്കാന്‍ ശ്രമിക്കുന്നു,എനിക്ക് ഒരു ഫാമിലി ഉണ്ട്.ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം, എന്തിനാണ് എന്നോട് ശത്രുത?

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അടുത്ത കാലത്തായി ഉയര്‍ന്ന നടി ആക്രമിക്കപ്പെട്ട കേസും മറ്റും ദിലീപിന് വലിയ…

7 hours ago