മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാരിയർ.നിലവിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഇവർക്കാണ് മലയാളികൾ നൽകിയിട്ടുള്ളത്. സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകരണമാണ് ഇവരുടെ സിനിമകൾക്കും മലയാളികൾ നൽകി വരാറുള്ളത്. തിരിച്ചുവരവ് ഇത്രയേറെ ആഘോഷിക്കപ്പെട്ട ഒരു നടി തെന്നിന്ത്യൻ സിനിമയിൽ തന്നെ ഉണ്ടാവില്ല.
കേവലം രണ്ടു കൊല്ലം കൊണ്ട് മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായ താരമായിരുന്നു മഞ്ജു വാര്യർ. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ പതിനാലോളം മലയാള സിനിമകളിൽ മഞ്ജു വാര്യർ അഭിനയിച്ചു. രണ്ടു സ്റ്റേറ്റ് അവാർഡുകളാണ് മഞ്ജു ഈ ചുരുങ്ങിയ കാലംകൊണ്ട് സ്വന്തമാക്കിയത്. സ്കൂൾ കലോത്സവ വേദിയിൽ നിന്നും ആണ് സിനിമയിലേക്കു മഞ്ജു വാരിയർ കടന്നുവരുന്നത്.
സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ താരമാണ് മഞ്ജു വാര്യർ. തൻറെ വ്യക്തിപരമായതും സിനിമ വിശേഷങ്ങളും എല്ലാം തന്നെ മഞ്ജുവാര്യർ ഇൻസ്റ്റഗ്രാമിൽ നിരന്തരം ആരാധകരെ അറിയിക്കാറുണ്ട്. മഞ്ജു പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ മഞ്ജുവാര്യർ പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
സഹോദരൻ മധു വാര്യർക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് മഞ്ജുവാര്യർ പങ്കുവെച്ചത്. ഒരു പൊരിഞ്ഞ അടി കഴിഞ്ഞിരിക്കുകയാണ് ഇരുവരും എന്നാണ് ക്യാപ്ഷനിൽ മഞ്ജു വാര്യർ പറയുന്നത്. എന്നാൽ അത് മുഖത്ത് പ്രകടമാവാത്ത രീതിയിലുള്ള ചിരിയാണ് രണ്ടുപേർക്കും. ചിത്രം ഭാവന അടക്കമുള്ള താരങ്ങൾ കമൻ്റ് ചെയ്തിട്ടുണ്ട്. ലവ് ഇമോജി ആണ് ഭാവന കമൻ്റ് ആയി ഇട്ടിരിക്കുന്നത്.