അടുത്തിടെ റിലീസ് ചെയ്ത ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ മികച്ച റിപ്പോർട്ട് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ നടക്കുന്ന സാധാരണ സംഭവത്തെ ആസ്പതമാക്കിയുള്ള ഒരു കൊച്ചു ചിത്രമായിരുന്നു മേപ്പടിയാൻ. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുൻപ് സിനിമയുമായി ബന്ധപ്പെട്ട ഒരു ചെറിയ വിവാദം ഉണ്ടായിരുന്നു സാമൂഹികമാധ്യമങ്ങളിൽ.
സിനിമയുടെ ഒരു പോസ്റ്റർ മഞ്ജുവാര്യർ ഷെയർ ചെയ്തിരുന്നു. ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിൽ ആയിരുന്നു മഞ്ജുവാര്യർ പോസ്റ്റ് ഷെയർ ചെയ്തത്. മുൻപും ഇതുപോലെ പല സിനിമകളുടെയും പോസ്റ്റർ മഞ്ജു വാര്യർ ഷെയർ ചെയ്തിട്ടുണ്ട്. മേപ്പടിയാൻ എന്ന സിനിമയുടെ പോസ്റ്റർ മഞ്ജുവാര്യർ ഷെയർ ചെയ്തു കുറച്ചു ദിവസങ്ങൾക്കകം തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതാണ് പിന്നീട് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറിയത്. മട്ടാഞ്ചേരി മാഫിയയെ പേടിച്ചാണ് മഞ്ജുവാര്യർ ഇങ്ങനെ ചെയ്തത് എന്നായിരുന്നു വിമർശനം. സംഘപരിവാർ അജണ്ട മുന്നോട്ടുവയ്ക്കുന്ന ചിത്രമാണ് മേപ്പടിയാൻ എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് മട്ടാഞ്ചേരി മാഫിയ മഞ്ജുവാര്യരെ ഭീഷണിപ്പെടുത്തിയത് എന്നായിരുന്നു ചില ആളുകൾ കണ്ടെത്തിയത്.
എന്നാൽ ഇപ്പോൾ സത്യാവസ്ഥ വെളിപ്പെടുത്തി കൊണ്ട് ഉണ്ണിമുകുന്ദൻ തന്നെ രംഗത്തെത്തുകയാണ്. ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ: “ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എൻ്റെ സിനിമയുടെ പ്രമോഷന് വേണ്ടി മഞ്ജു ചേച്ചി ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളാണ് പ്രചരിക്കുന്നത്. അത്തരം വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും സിനിമകളുടെ റിലീസ് പോസ്റ്ററുകൾ അവരുടെ സമൂഹമാധ്യമങ്ങള് അക്കൗണ്ട് വഴി അവർ പങ്കുവെക്കുക ആണെങ്കിൽ, അത് ഒരാഴ്ചയ്ക്കകം തന്നെ നീക്കം ചെയ്യാറുണ്ട്. ഇത് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്ന ടീം മുൻകൂട്ടി അറിയിച്ചിരുന്നു.
ഞാൻ ഈ കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. അവർ പോസ്റ്റ് ഡിലീറ്റ് ചെയ്തു അതിൽ ഒരു അസ്വാഭാവികതയും ഞാൻ കാണുന്നില്ല. പ്രശസ്തമായ ഒരു കലാകാരി ആണ് അവർ. ഇത്തരം ദുർബലമായ ആശങ്കയിലേക്ക് അവരെ വലിച്ചിഴക്കുന്നത് ശരിയല്ല. ഈ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്” – ഇതായിരുന്നു ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ. നിരവധി ആളുകളാണ് ഇപ്പോൾ മഞ്ജുവാര്യരെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്തെത്തുന്നത്. ഒരു വിഭാഗം ആളുകൾ വിവാദം ഉണ്ടാക്കുവാൻ വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ച ഒരു വിവാദമായിരുന്നു ഇത് എന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന വിമർശനം.