ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് പോക്സോ കേസില്‍ അറസ്റ്റില്‍. ഭാര്യ മരിച്ച് 40ാം ദിവസത്തിലാണ് ഭര്‍ത്താവ് പോക്സോ കേസില്‍ അറസ്റ്റിലായത്. തിരുവനന്തപുരം നേമത്താണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം നിവാസിയായ സനൂജിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
മുന്‍പും പോക്സോ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇപ്പോഴത്തെ കേസില്‍ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയ പീഡിപ്പിച്ചത്. ഫോര്‍ട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സനൂജിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.