ബിവറേജസില്‍ നിന്ന് മദ്യം മോഷ്ടിച്ചയാളെ കൈയോടെ പിടികൂടി ജീവനക്കാര്‍. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ പ്രീമിയം കൗണ്ടറില്‍നിന്ന് മോഷണം പതിവാക്കിയ കരമന സ്വദേശി വിജു ആണ് പിടിയിലായത്. മൂന്നാം തവണ മദ്യം മോഷ്ടിക്കുന്നതിനിടെയാണ് ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ചത്.
മെയ് അഞ്ച്, ആറ് തീയതികളില്‍ പവര്‍ഹൗസ് റോഡിലെ ബിവറേജസ് പ്രീമിയം കൗണ്ടറില്‍നിന്ന് ഓരോ കുപ്പി മദ്യം നഷ്ടമായിരുന്നു. രാത്രികാല സ്റ്റോക്കെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ ഷോപ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ജീവനക്കാര്‍ പരിശോധിച്ചു. ഇതില്‍ ഹെല്‍മറ്റ് ധരിച്ചെത്തുന്ന ആളാണ് മോഷണം നടത്തുന്നതെന്ന് വ്യക്തമായി.
അടുത്ത ദിവസവും വിജു സമാന രീതിയില്‍ മോഷണത്തിനെത്തി. മദ്യം മോഷ്ടിച്ചുകടക്കാന് ശ്രമിക്കുന്നതിനിടെയാണ് പുറത്ത് കാത്തുനിന്ന ജീവനക്കാര്‍ പിടികൂടിയത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.