കൊച്ചി: ലോ കോളേജ് ഓര്‍മ്മകളുമായി എത്തിയ മമ്മൂട്ടിയുടെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഇന്റഗ്രാം പേജിലൂടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
”എറണാകുളം ലോ കേളേജ്. ഇതാണ് എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം. ഇപ്പോ ഇവിടെ ക്ലാസ് ഇല്ല. ഇവിടെയാണ് ഞങ്ങള്‍ മൂട് കോര്‍ട്ടും ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത്.
View this post on Instagram
ഇത് ഒരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോള്‍ ആയിരുന്നു” എന്ന് വീഡിയോയില്‍ മമ്മൂട്ടി വിവരിക്കുന്നു. ‘അല്‍മ മേറ്റര്‍’എന്നാണ് വീഡിയോയ്ക്ക് മമ്മൂട്ടി നല്കിയ അടിക്കുറിപ്പ്.
എന്നാല്‍ ഏതെങ്കിലും ചിത്രത്തിന്റെ ഭാഗമണോ ഈ വീഡിയോ എന്നാണ് ആരാധകരുടെ സംശയം. എന്തായാലും നിമിഷ നേരം കൊണ്ട് ഈ വിഡിയോ വൈറലായി കഴിഞ്ഞു.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, സിനിമയില്‍ എത്തും മുന്‍പ് വക്കീല്‍ ആയിരുന്നു. എറണാകുളം ലോ കോളേജില്‍ നിന്നും എല്‍എല്‍ബി നേടിയ മമ്മൂട്ടി രണ്ട് വര്‍ഷത്തോളം വക്കീലായി പ്രാക്ടീസും ചെയ്തിട്ടുണ്ട്.
അതേസമയം നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തി തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്റ്റഫര്‍ ആണ് അടുത്തതായി മമ്മൂട്ടിയുടെ ഇറങ്ങാനുള്ള ചിത്രം.