തെലുങ്കിലെ പ്രശസ്ത യുവ താരങ്ങളിലൊരാളാണ് അഖിൽ അക്കിനേനി. അഖിൽ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ആണ് ഏജൻറ്. ഒരു സ്പൈ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. അനിൽ ശങ്കര ആണ് സിനിമയുടെ നിർമ്മാതാവ്. സുരേന്ദർ റെഡ്ഡി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ വില്ലനായി എത്തുന്നത് മമ്മൂട്ടി ആണ് എന്നതാണ് മലയാളികളെ ഈ സിനിമയുമായി അടുപ്പിക്കുന്നത്. എന്നാൽ മലയാളികൾക്ക് ഈ സിനിമയിൽ ഒരു പ്രതീക്ഷയും ഇല്ല എന്നതാണ് വാസ്തവം.
ഇപ്പോൾ മമ്മൂട്ടി യൂറോപ്പിലേക്ക് പറക്കുവാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. യൂറോപ്പിൽ ആയിരിക്കും സിനിമയുടെ വലിയ ഒരു ഷെഡ്യൂൾ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടിയുടെ രംഗങ്ങൾ ഇവിടെനിന്നും ആയിരിക്കും ചിത്രീകരിക്കുന്നത്. നവംബർ രണ്ടാം തീയതിക്ക് ഉള്ളിൽ യൂറോപ്പ് ഷെഡ്യൂൾ അവസാനിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി ആരാധകർ ആണ് മമ്മൂട്ടിക്ക് തെലുങ്കിൽ ഉള്ളത്. യാത്ര എന്ന സിനിമയിലൂടെ ആയിരുന്നു മമ്മൂട്ടി തെലുങ്കിൽ പ്രശസ്തനാകുന്നത്. വൈ എസ് രാജശേഖര റെഡ്ഢി എന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ വേഷമായിരുന്നു യാത്ര എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്.
കാശ്മീർ, ഡൽഹി, ഹൈദരാബാദിൽ എന്നിവിടങ്ങളിൽനിന്നും ആയിട്ടാണ് സിനിമയുടെ മറ്റ് പല ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. വക്രാന്തം വംശി എന്ന വ്യക്തി ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. എസ് തമൻ ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അടുത്തവർഷം ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്.
എന്നാൽ ഇത് തെറ്റായ തീരുമാനമാണ് എന്നാണ് മമ്മൂട്ടിയുടെ മലയാള സിനിമ പ്രേക്ഷകർ പറയുന്നത്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്ത മിക്ക സിനിമകളും നിലവാരമില്ലാത്തത് ആയിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയിലും വലിയ പ്രതീക്ഷയൊന്നും മലയാളികൾക്ക് ഇല്ല. അത്തരമൊരു സിനിമയിൽ മമ്മൂട്ടി പോയി തല വെച്ചത് ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. അഥവാ ഈ സിനിമയിൽ മമ്മൂട്ടിക്ക് ലഭിക്കുന്നത് വളരെ മോശം കഥാപാത്രമാണെങ്കിൽ അത് മലയാളികൾക്ക് തന്നെ നാണക്കേട് ആയിരിക്കും എന്നാണ് മലയാളി സിനിമാപ്രേക്ഷകർ പറയുന്നത്.