Film News

ക്രിസ്റ്റഫര്‍ സിനിമയെ കുറിച്ച് മമ്മൂട്ടി പറയുന്നത് കേട്ടോ; അപ്പോള്‍ മമ്മൂട്ടിയുടെ ആറാട്ട് തന്നെയാകും ചിത്രമെന്ന് ആരാധകര്‍

മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ സിനിമക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

- Advertisement -

ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തുകയാണ്. ഇതിനിടയില്‍ ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് ക്രിസ്റ്റഫര്‍ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘ക്രിസ്റ്റഫര്‍’ സിനിമയുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടന്ന ‘മീറ്റ് ദ പ്രസ്’ പരിപാടിയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ‘സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ടാകും.

എല്ലാ സിനിമകളും കാണുന്നവരുമുണ്ട്. എല്ലാ സിനിമകളും കാണാത്തവരുമുണ്ട്. ക്രിസ്റ്റഫര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള സിനിമയാണ്. ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെയുള്ളതാണ് ക്രിസ്റ്റഫര്‍. അല്ലാതെ സിനിമ നിലനില്‍ക്കില്ല’, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്.

അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് മനോജ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്,

 

 

Abin Sunny

Recent Posts

പ്രഭുദേവ ചതിച്ചു, ആയിരക്കണക്കിന് പിഞ്ചുകുട്ടികൾ പൊരി വെയിലത്ത് നരകിച്ചു, ഒടുവിൽ ക്ഷമാപണം നടത്തി താരം തടിയൂരി, നിലയ്ക്കാത്ത ചീത്തവിളികളുമായി കുട്ടികളുടെ രക്ഷിതാക്കൾ, സംഭവം ഇങ്ങനെ

ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞദിവസം ചെന്നൈയിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഒരു നൃത്ത പരിപാടി ആയിരുന്നു സംഘടിപ്പിച്ചിരുന്നത്.…

57 mins ago

സിനിമ മേഖലയിൽ അപ്രതീക്ഷിത വിയോഗം, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

അപ്രതീക്ഷിതമായ ഒരു വിയോഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തമിഴ് സിനിമ മേഖലയിൽ നിന്നുമാണ് ഈ വിയോഗം ഉണ്ടായിരിക്കുന്നത്. തമിഴകത്തിന്റെ പ്രിയ ഗായികമാരിൽ…

1 hour ago

ബാഹുബലി വീണ്ടും വരുന്നു, എന്നാൽ ഇത്തവണ സിനിമയായിട്ടല്ല, ഒരുക്കുന്നത് രാജമൗലി തന്നെ, മെയ് 19ന് റിലീസ്

ഇന്ത്യൻ സിനിമാ ചരിത്രത്തെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് ബാഹുബലി. രണ്ട് പാർട്ട് ആയിട്ടാണ് ചിത്രം ഒരുങ്ങിയത്. 2015…

2 hours ago

അടുക്കള ലീഗെന്ന് പറഞ്ഞത് മറന്നിട്ടില്ല.കമ്മ്യൂണിസ്റ്റുകൾക്കും ഈ പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്തു.ഇസ്ലാമിക ഫെമിനിസം പ്രചരിപ്പിക്കാതിരിക്കട്ടെ

മുൻ ഹരിത നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. വിവാദം പാർട്ടിക്ക് ഉണ്ടാക്കിയ…

4 hours ago

എന്നെ ഏഷ്യനെറ്റിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല,ഞാൻ പറഞ്ഞതും ചെയ്തതും ഒന്നും എവിടെയും വന്നില്ല, ഫുള്‍ ജബ്രി മാത്രം

കഴിഞ്ഞ ആഴ്ച എവിക്ട് ആയ അഭിഷേക് ജയദീപ് മറ്റ് ചില തുറന്നു പറച്ചിലുകള്‍ വലിയ ചർച്ച ആവുകയാണ് .വൈല്‍ഡ് കാര്‍ഡ്…

4 hours ago