Film News

അമ്പരപ്പിക്കാന്‍ ദുല്‍ഖര്‍; കിംങ് ഓഫ് കൊത്തയുടെ പുതിയ പോസ്റ്റര്‍-ടെറര്‍ ലുക്കില്‍ കുഞ്ഞിക്ക

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് കിങ് ഓഫ് കൊത്ത.സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്‌ഢേഷന്‍ പോലും സിനിമ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.

- Advertisement -

ഇപ്പോഴിത ചിത്രത്തിന്റെതായി എത്തുന്ന പുതിയ അപ്‌ഡേഷന്‍ ആണ് സിനിമ പ്രേമികളുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് രണ്ടാമത്തെ ലുക്ക് പുറത്ത് വിട്ടത്. കൊലമാസ് ലുക്കിലാണ് പോസ്റ്ററില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാകും ചിത്രമെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.

അതേസമയം സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് എന്‍. ചന്ദ്രനാണ് . ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ചതും അഭിലാഷ് എന്‍. ചന്ദ്രനാണ്.

ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ്, പ്രസന്ന, ഷമ്മി തിലകന്‍, ഷബീര്‍ കല്ലറക്കല്‍, സെന്തില്‍ കൃഷ്ണ, നൈല ഉഷ, സുധികോപ്പ, ശാന്തി കൃഷ്ണ, ശരണ്‍, രാജേഷ് ശര്‍മ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്‌സ് ബിജോയ്.ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

 

 

Abin Sunny

Share
Published by
Abin Sunny

Recent Posts

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

23 mins ago

ലുക്ക് മാറ്റി വന്ന് ശ്രീവിദ്യയുടെ പ്രതിശ്രുത വരൻ രാഹുൽ രാമചന്ദ്രൻ, ഒടുവിൽ മുട്ടൻ പണി കൊടുത്ത് രാഹുലിന്റെ ഫോൺ, രസകരമായ വീഡിയോയുമായി ശ്രീവിദ്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ കാസർഗോഡ്…

51 mins ago

വരൻ മറ്റൊരു ജാതി, ഈ മനുഷ്യനെ ലഭിക്കാൻ ഒരുപാട് കരഞ്ഞു എന്ന് നയന, ഒടുവിൽ പ്രണയസാക്ഷാത്കാരം – സിനിമാ സീരിയൽ മേഖലയിൽ മറ്റൊരു താര വിവാഹം കൂടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ…

1 hour ago

ഹിന്ദിയിൽ സംവിധാനം ചെയ്ത സിനിമയുടെ റിലീസിന് ദിവസങ്ങൾക്കു മുൻപ് മരണം, സംഗീത് ശിവൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമ പ്രേമികൾ, ഈ ചിത്രം കഴിഞ്ഞ വർഷത്തെ മലയാളം സൂപ്പർഹിറ്റിന്റെ ഹിന്ദി റീമേക്ക്

കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയം സിനിമകളിൽ ഒന്നായിരുന്നു രോമാഞ്ചം. ഈ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. സിനിമയുടെ ഹിന്ദി…

2 hours ago