ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നടന് കുഞ്ചാക്കോ ബോബന്റെ പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാഖ് വരുന്നത്. മകന്റെ പ്രിയപ്പെട്ട ദിവസങ്ങള്‍ എല്ലാം ആഘോഷം ആക്കാറുണ്ട് ചാക്കോച്ചന്. നിരവധി ഫോട്ടോയും പങ്കുവയ്ക്കാറുണ്ട് താരം. പലപ്പോഴും അച്ഛനൊപ്പം ലൊക്കേഷനിലും ഇസഹാഖ് എത്താറുണ്ട്. നിരവധി സെലിബ്രിറ്റികള്കൊപ്പം നില്ക്കുന്ന ഇസഹാഖന്റെ ഫോട്ടേയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ എത്തിയിരുന്നു.
ഇപ്പോഴിതാ നടന് കുഞ്ചാക്കോ ബോബന് പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ചിത്രത്തില്‍ ഇസക്കുട്ടനൊപ്പം മമ്മൂട്ടിയും ഉണ്ട്.
മമ്മൂട്ടി ഇസക്കുട്ടന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു. ആ ഫോട്ടോ ആരാധകന്റെ തന്റെ ലെന്‍സിലൂടെ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
View this post on Instagram
കഴിഞ്ഞ ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മകന്റെ ജന്മദിനം. ജന്മദിനത്തില് തന്റെ മകന് ആശംസകളുമായി എത്തിയവര്‍ക്ക് കുഞ്ചാക്കോ ബോബന് നന്ദി രേഖപ്പെടുത്തി കുറിപ്പ് എഴുതിയിരുന്നു. എല്ലാവരുടെയും സ്നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. ഇസ്സുവിന്റെ സ്നേഹം എല്ലാവര്ക്കും അറിയിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബന് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നത്.