താര സംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസത്തെ മീറ്റിനിടെ നടന്ന സംഭവങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരസംഘടനയായ അമ്മ നിർമ്മിക്കുന്ന പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങായിരുന്നു ഇത്. മോഹൻലാൽ ആണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
മമ്മൂട്ടി അടക്കമുള്ളവർ സിനിമയുടെ പ്രഖ്യാപന ചടങ്ങിൽ വേദിയിൽ ഉണ്ടായിരുന്നു. ഔദ്യോഗിക മെമ്പർ കൂടിയായ ഗണേഷ്കുമാറും വേദിയിൽ ഇരിപ്പുണ്ടായിരുന്നു. എന്നാൽ ചടങ്ങ് കഴിഞ്ഞ് മമ്മൂട്ടി പോകുവാൻ എഴുന്നേറ്റപ്പോൾ ആണ് ഈ സംഭവം നടക്കുന്നത്. ഗണേഷ് കുമാറിൻ്റെ അഹങ്കാരം നിറഞ്ഞ പ്രകടനമാണ് ഇപ്പോൾ മലയാളികളെ ചൊടിപ്പിക്കുന്നത്.
മമ്മൂട്ടി നടന്നു പോകുവാനായി വഴി ചോദിക്കുകയും മൂന്നുതവണ ഗണേഷിനെ ദേഹത്ത് തട്ടി വിളിക്കുകയും ചെയ്തു. എന്നാൽ മമ്മൂട്ടി തന്നെ വിളിക്കുന്നുണ്ട് എന്ന കാര്യം മനസ്സിലാക്കിയ ഉടനെ തന്നെ ഗണേഷ് കുമാർ മൈൻഡ് ചെയ്യാതെ നിന്നു. വഴി തരില്ല എന്ന അർത്ഥത്തിൽ പാറപോലെ അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഇതാണ് ആരാധകരെ മാത്രമല്ല മലയാളികളെ മുഴുവൻ ഇപ്പോൾ ദേഷ്യത്തിൽ ആക്കിയിരിക്കുന്നത്.
ഇത്രയും വലിയ ഒരു മഹാനടൻ ചോദിച്ചിട്ടും വഴി നൽകാത്തത് എന്തുകൊണ്ടാണ് എന്നാണ് ഗണേഷ് കുമാറിനോട് ഇപ്പോൾ മലയാളികൾ ഒന്നടങ്കം ചോദിക്കുന്നത്. മമ്മൂട്ടിയോട് ഇവർക്ക് എല്ലാവർക്കും എന്താണ് ഇത്ര ദേഷ്യം എന്നും ആരാധകർ അമ്പരക്കുന്നു. സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകളാണ് ഈ സംഭവത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. നിരവധി ആളുകൾ ഇതിനെ കളിയാക്കുന്നതും കാണാവുന്നതാണ്.