ഇന്ത്യൻ സിനിമയിൽ ഒരുപക്ഷേ സൂപ്പർസ്റ്റാർ എന്ന് കേൾക്കുമ്പോൾ രജനീകാന്തിനെ മുഖമായിരിക്കും പലരുടെയും മനസ്സിൽ ഓടി വരുക. തമിഴിലൂടെ ആണ് രജനീകാന്ത് സിനിമയിൽ ചുവടുറപ്പിക്കുന്നത്. രജനിയുടെ എഴുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. നിരവധി താരങ്ങളാണ് രജനിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. മമ്മൂട്ടിയും രജനീകാന്തിനെ പിറന്നാളാശംസകൾ നേരുന്നുണ്ട്. മമ്മൂട്ടി രജനീകാന്ത് കോംബോ തകർത്താടിയ ചിത്രമാണ് ദളപതി.
ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ഇത്. തമിഴിലെ ക്ലാസിക്കുകളിൽ ഒന്ന് എന്ന് നിസംശയം പറയാം. ഇതിൽ ദേവ് എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സൂര്യ എന്ന കഥാപാത്രത്തെ രജനീകാന്തും അനശ്വരമാക്കി. തെരുവിലാണ് സൂര്യ എന്ന യുവാവ് വളർന്നത്. തൻറെ തെരുവിലെ ജീവിതങ്ങൾക്ക് നീതി നേടി കൊടുക്കുവാൻ ഏതറ്റംവരെയും പോകുന്ന വ്യക്തി. ഇതിനിടയിൽ ദേവ സൂര്യയെക്കുറിച്ച് അറിയുന്നു. പിന്നീട് ഇരുവരും ഒന്നിക്കുന്നു. തൻറെ സൈന്യാധിപനായി ദേവ സൂര്യയേ വാഴിക്കുന്നു.
ചിത്രം വൻ വിജയമാണ് നേടിയത്. ഇപ്പോഴിതാ രജനിക്ക് മമ്മൂട്ടി ആശംസകൾ നേരുന്നത് ഇങ്ങനെ. പ്രിയപ്പെട്ട രജനീകാന്ത്, ഒരുപാട് പിറന്നാൾ ആശംസകൾ. എപ്പോഴത്തെയും പോലെ ആരോഗ്യത്തോടെ ഇരിക്കുക. അനുഗ്രഹീതനായി തുടരുക. താരം കുറിച്ചു. ദളപതി എന്ന ചിത്രത്തിലെ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
എന്തായാലും പോസ്റ്റ് വളരെ പെട്ടന്നാണ് ശ്രദ്ധനേടിയത്. നിരവധി ആരാധകരും ഇതിന് അടിയിൽ വന്നു പിറന്നാളാശംസകൾ നേരുന്നുണ്ട്. ഈ കോമ്പോ ആരാധകർ മിസ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പ്. നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായും ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായും താരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.